
തിരുവനന്തപുരം: ഭാവിയിലെ തൊഴിലവസരവും നൈപുണ്യവും രൂപപ്പെടുത്തുന്നതിൽ നൂതന സാങ്കേതികവിദ്യകളായ എഐ, ജനറേറ്റീവ് എഐ എന്നിവയുടെ പങ്ക് നിർണായകമാണെന്ന് ഐസിടി അക്കാദമി ഓഫ് കേരളയുടെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര കോൺക്ലേവ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ നടന്ന കോൺക്ലോവ് കെ.ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ.പി.വി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ പുതിയ സംരംഭങ്ങൾ ഈ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി കേരളത്തെ മുന്നോട്ട് നയിക്കുമെന്ന് ഡോ. പി.വി ഉണ്ണികൃഷ്ണൻ പറഞ്ഞു.
അത്യാധുനിക സാങ്കേതികവിദ്യകളായ എഐ, ക്ലൗഡ് കംപ്യൂട്ടിങ്, ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയവ പ്രയോജനപ്പെടുത്തുന്നതിലൂടെ പഠിതാക്കളുടെ ആവശ്യത്തിന് അനുസൃതമായി യോജ്യമായ പഠന അന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ കഴിയുമെന്ന് റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റം സി.ഇ.ഒ ദീപ സരോജമ്മാൾ അഭിപ്രായപ്പെട്ടു.
ഐ.സി.ടി അക്കാദമി ഓഫ് കേരള സി.ഇ.ഒ. മുരളീധരൻ മന്നിങ്കൽ, ല്ര്രഫനന്റ് ലക്ഷയ് സിംഗ് (ഹെഡ്, പബ്ലിക് പോളിസി ആൻഡ് ഗവൺമെന്റ് അഫയേഴ്സ്, അൺസ്റ്റോപ്പ്), ഐ.സി.ടി അക്കാദമി ഓഫ് കേരള റീ ടെയിൽ ഓപ്പറേഷൻ ഹെഡ് ശ്രീകുമാർ കെ.വി, ഐസിടിഎകെ റീജിയണൽ മാനേജർ ദീപ വി.റ്റി എന്നിവർ സംസാരിച്ചു. കോൺക്ലേവിന്റെ ഭാഗമായി 'അൺലോക്കിങ് ദി പവർ ഓഫ് എൽ.എൽ.എം എന്ന വിഷയത്തെ ആസ്പദമാക്കി ഐബിഎം സോെ്രഫ്ര്വയറിന്റെ പ്രത്യേക വർക്ക്‌ഷോപ്പ് നടന്നു. ചടങ്ങിൽ ബെസ്റ്റ് മെമ്പർ ഇൻസ്റ്റിറ്റിയൂഷൻ പുരസ്‌കാരം എൻജിനീയറിങ് വിഭാഗത്തിൽ നാലാഞ്ചിറ മാർ ബസേലിയസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പോളിടെക്നിക്ക് വിഭാഗത്തിൽ പാലാ ഗവർമെന്റ് പോളീടെക്നിക് കോളേജ്, ആർട്സ് & സയൻസ് വിഭാഗത്തിൽ കോട്ടയം ബിഷപ് സ്പീച്ലി കോളേജ് ഫോർ അഡ്വാൻസ് സ്റ്റഡീസ് എന്നിവർക്ക് സമ്മാനിച്ചു. മികച്ച ഇൻസ്റ്റിറ്റിയൂഷണൽ നോളജ് ഓഫീസർ പുരസ്‌കാരം കോളജിലെ അസി. പ്രൊഫ. ധന്യ എൽ.കെ(മാർ ബസേലിയസ് കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജി,നാലാഞ്ചിറ)യ്ക്കും തെക്കൻ മേഖലയിലെ മികച്ച ഇക്കോ സിസ്റ്റം പാർട്ണർ അവാർഡ് തിരുവനന്തപുരം ടെക്‌നോപാർക്കിനും സമ്മാനിച്ചു.