astro

2024 സെപ്റ്റംബർ 27 -1200 കന്നി 11 - വെള്ളിയാഴ്ച. (ദിനം പൂർണ്ണമായും പൂയം നക്ഷത്രം

അശ്വതി: ജോലിയിൽ പുരോഗതിയും ആനുകൂല്യങ്ങളും ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ കൈവരും. നൂതന സംരംഭങ്ങൾ തുടങ്ങും. ദൈവീക ചിന്ത വർദ്ധിക്കും, സ്ത്രീകൾക്ക് നല്ലസമയം, വിദേശയാത്രകൾ ഗുണകരമാകും, സ്ത്രീകൾക്ക് ആഭരണ, വസ്ത്രാദിലാഭം. ധനപരമായ നേട്ടങ്ങൾ ചിലതൊക്കെ ഉണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ ശ്രമിക്കും. അവിചാരിത ധനനഷ്ടങ്ങൾ ഉണ്ടാകും.

ഭരണി: അവിചാരിത തടസ്സങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് കഠിന പരിശ്രമം ആവശ്യമായി കാണുന്നു. ആരോഗ്യപരമായ അസ്വസ്ഥതകൾക്കു സാധ്യതയുണ്ട്. സംസാരം വളരെ നിയന്ത്രിക്കണം, ഔഷധം ഉപയോഗിക്കേണ്ടി വരും, ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥകൾ ഉണ്ടാകും.

കാർത്തിക: തൊഴിലിൽ പുരോഗതി നേടും. പുതിയ പ്രവർത്തന മേഖലയിൽ പരിശ്രമങ്ങൾ നടത്തും. സുഹൃത്ത് സഹായം ലഭിക്കും. വ്യാപാരികൾക്ക് നേട്ടമുണ്ടാകും. സന്താനങ്ങളെക്കൊണ്ട് ഗുണം, ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ. കുടുംബസമാധാനം, ആത്മവിശ്വാസക്കൂടുതൽ, പ്രയത്നം സഫലമാകും.

രോഹിണി: ധനനഷ്ടങ്ങൾ വരാം. ഏതു കാര്യത്തിലും വളരെ ശ്രദ്ധ പാലിക്കുക. വിദ്യാർത്ഥികൾക്ക് പ്രതികൂല സമയമാണ്. ഉദ്യോഗസ്ഥർക്ക് സ്ഥാനചലനവും മറ്റ് അസ്വസ്ഥതകളും ഉണ്ടായേക്കാം. ഏല്ലാരംഗത്തും പരാജയം, ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും, കലഹങ്ങൾ ഉണ്ടാകാതെ നോക്കണം,

മകയിരം: വിദ്യാർത്ഥികൾക്ക് ഉദ്ദേശിക്കുന്ന നേട്ടമുണ്ടാകും. ഗൃഹനിർമ്മാണം നടത്തുന്നതിന് ശ്രമം തുടങ്ങും. വിവാഹാലോചനകളിൽ തീരുമാനമുണ്ടാകും. ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണം. പുതിയ ഉദ്യമങ്ങളിൽ വിജയം കൈവരിക്കും, കീർത്തി വസ്ത്രാഭരണലാഭം, അന്യ വ്യക്തിയുടെ സഹായത്താൽ കാര്യങ്ങൾ നടന്നു പോകും, ആരോഗ്യസ്ഥിതി തൃപ്തികരം ആയിരിക്കും.

തിരുവാതിര: അപ്രതീക്ഷിത തടസ്സങ്ങൾ ഉണ്ടായേക്കാം. ധനനഷ്ടത്തിനു സാധ്യത. ജോലിയിൽ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. മനഃക്ലേശവും അസ്വസ്ഥതകളും വർധിച്ചേക്കാം. അനാവശ്യ കാര്യങ്ങളിൽ ഇടപെടരുത്. മാനസിക ശാരീരിക വിഷമതകൾ ഏറാൻ സാദ്ധ്യത, എല്ലാ കാര്യങ്ങൾക്കും തടസ്സം അനുഭവപ്പെടും, അനാവശ്യ യാത്രകൾ കഴിവതും ഒഴിവാക്കുക, ബന്ധുക്കൾക്ക് രോഗ ദുരിതങ്ങൾ ഉണ്ടാകും.

പുണർതം: ഉദ്ദിഷ്ടകാര്യങ്ങൾ അധികവും നടക്കും. ഉദ്യോഗസ്ഥർക്ക് അനുകൂലമാറ്റങ്ങൾ ഈ മാസത്തിൽ തീരുമാനമാകും. ഗൃഹം മോടിപിടിപ്പിക്കും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് നേട്ടം, അകന്നു കഴിഞ്ഞവർ അടുത്ത് വരും, പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും. മറ്റുള്ളവരെ സഹായിക്കാൻ താൽപര്യം കാണിക്കും.

പുയം: കുടുംബത്തിൽ സന്തോഷം നിലനിൽക്കും. വിദ്യാർത്ഥികൾക്ക് ഉദ്ദേശിക്കുന്ന പുരോഗതി ലഭിക്കും. ഉഗ്യോഗസ്ഥർക്ക് അനുകൂലമാറ്റങ്ങൾ ഉണ്ടാകും. അംഗീകാരവും വിജയവും, സന്താനങ്ങൾ മൂലം സന്തോഷംകിട്ടും, കർമ്മ മേഖലയിൽ ഉണർവ്, ദാമ്പത്യ സുഖം, കിട്ടാക്കടം പിരിഞ്ഞു കിട്ടും, പേരും പെരുമയും ഉണ്ടാകും.

ആയില്യം: വിവാഹാലോചനകളിൽ തീരുമാനമാകും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കുവാൻ സാധ്യത കാണുന്നു. എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും ഉണ്ടാകും, ദൈവാനുകൂല്ല്യം, വിദേശത്തുനിന്നും ശുഭ വാർത്ത, ശത്രുജയം, ക്രയവിക്രയങ്ങളിൽ നേട്ടം, വാഹന യോഗം.

മകം: ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ജോലിയിൽ പ്രമോഷൻ നേടാനുള്ള അവസരമൊരുങ്ങും. പുതിയ തൊഴിൽ നേടുന്നതിനും സാധ്യതയുണ്ട്. വീടുപണിയുന്നതിന് ശ്രമം തുടങ്ങും. പൊതു പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും, ഏറെക്കാലമായി അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും, ശത്രുക്കൾ നിഷ്പ്രഭരാകും.

പൂരം: വിദ്യാർത്ഥികൾക്ക് പുരോഗതി നേടാനാകും. ഉദ്യോഗസ്ഥർക്ക് അനുകൂലമാറ്റമുണ്ടാകും. ജീവിത പങ്കാളിക്ക് ശാരീരികമാനസിക ക്ലേശങ്ങൾക്ക് സാധ്യത. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സ്ഥാനമാനങ്ങൾ ലഭിക്കാനിട, ജോലി തെടുന്നവർക്ക് അനുകൂല അറിയിപ്പ് ലഭിക്കും, കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ ശ്രമിക്കണം.

ഉത്രം: കർമ്മരംഗത്ത് നൂതനമായ പരീക്ഷണങ്ങൾക്ക് ശ്രമിക്കും. ജോലിയിൽ മാറ്റങ്ങൾ വരുത്തുവാൻ കഴിയും. വ്യാപാര രംഗത്ത് പ്രതികൂല അനുഭവങ്ങൾ ഉണ്ടാകാം. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ പിണക്കം മാറ്റും, ഗൃഹ നിർമ്മാണത്തിന് പണം മുടക്കും, ഗൃഹം,വാഹനം എന്നിവ പരിഷ്‌ക്കരിക്കും, ദമ്പതികൾക്ക് ഒരുമയോടെ പ്രവർത്തിക്കാൻ കഴിയും.

അത്തം: കാര്യങ്ങൾ അനുകൂലമാകും. ജോലിയിൽ ചില നേട്ടങ്ങൾ ഉണ്ടാകും. ധനപരമായ പുരോഗതി കൈവരും. വിദ്യാർത്ഥികൾക്ക് ഗുണദോഷ സമ്മിശ്രത. ഏതു കാര്യത്തിലും കൂടുതൽ ശ്രദ്ധ പാലിക്കുക.
മംഗളകർമ്മങ്ങൾ നടക്കാനിടവരും, വിദേശ ജോലിക്ക് സാധ്യത, മാധ്യമങ്ങളിൽ ശോഭിക്കും, ജീവിത പങ്കാളിയിൽ നിന്നും ഉറച്ച പിന്തുണ, സർക്കാർ അംഗീകാരം ലഭിക്കും, ധനസമ്പാദനത്തിനുള്ള യോഗം.

ചിത്തിര: ഉദ്യോഗസ്ഥർക്ക് ഈ മാസം അനുകൂലമായ ചില അനുഭവങ്ങൾ ഉണ്ടാകുന്നതാണ്. ഗൃഹനിർമ്മാണത്തിന് ഒരുങ്ങുന്നവർ അതിവ്യയമുണ്ടാകാതെ സൂക്ഷിക്കുക. കർമ്മരംഗത്ത് പലവിധ മാറ്റങ്ങൾക്കും ഇടയുണ്ട്. തൊഴിലിൽ അഭിവൃദ്ധിയും ഫലം,യാത്രയിൽ നേട്ടം, ധനപ്രാപ്തി, പൊതുകാര്യങ്ങളിൽ വിജയം, അഭിമാനകരമായ സംഗതികൾ സംഭവിക്കും.

ചോതി: നൂതനമായ ചില പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതാണ്. ഏതു കാര്യത്തിലും ശ്രദ്ധ ആവശ്യമാണ്. പൊതുവെ സാമ്പത്തികമായ ചില നേട്ടങ്ങൾ ഉണ്ടാകും. സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങൾ കൈവരും.
മറ്റുള്ളവരുടെ ആദരവ് നേടും, ആത്മവിശ്വാസം വർദ്ധിക്കും, ദൂരയാത്രകൾ ഫലപ്രദമാകും, സന്താനങ്ങൾക്ക് പേരും പെരുമയും വർദ്ധിക്കും.

വിശാഖം: കുടുംബത്തിൽ മംഗളകർമ്മം നടക്കും. വിദ്യാർത്ഥികൾ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്. ഏതു കർമ്മവും വളരെ ശ്രദ്ധിച്ചു ചെയ്താൽ വിജയമാകും. ആരോഗ്യ നില തൃപ്തികരം, പുതിയ ജോലി ലഭിക്കും.

വ്യവഹാരവിജയം, ബന്ധു ബലം വർദ്ധിക്കും, ആഗ്രഹങ്ങൾ സഫലമാകും, തൊഴിലിൽ നിന്നും നേട്ടങ്ങൾ.

അനിഴം: അവിചാരിത നേട്ടങ്ങൾ ചിലത് ഉണ്ടാകാം. ജനുവരി മാസം ഗുണദോഷ സമ്മിശ്ര മാണ് കച്ചവടക്കാർ വളരെ ശ്രദ്ധിക്കുക. വിദ്യാർത്ഥികൾ വളരെ ജാഗ്രതയോടെ ശ്രമിക്കുകയാണെങ്കിൽ ഉദ്ദേശിച്ച ഗുണം ലഭിക്കും. ഉദ്യോഗസ്ഥർക്ക് ഗുണകരമായ ചില തീരുമാനങ്ങൾ ഉണ്ടാകും. പ്രവർത്തിവിജയം, സന്താനങ്ങളെക്കൊണ്ട് ഗുണം, പൊതുവെ ഐക്യത. താൽക്കാലിക ജോലിസ്ഥിരമാകും,കലാ മത്സരങ്ങളിൽ വിജയവും അംഗീകാരവും.

കേട്ട: പ്രണയകാര്യങ്ങളിൽ പുരോഗതി കാണുന്നു. വിവാഹാലോചനകളില തീരുമാനമുണ്ടാകും. രോഗശമനം, സുഖാനുഭവങ്ങൾ, പ്രമോഷൻ ലഭിക്കും, ധനാഗമമാർഗ്ഗങ്ങൾ വർദ്ധിക്കും,ദാമ്പത്യ സുഖം, പുതിയ ബന്ധങ്ങൾ ഉടലെടുക്കും, തുടർച്ചയായ ശ്രമംകൊണ്ട് കർമ്മരംഗത്ത് പരോഗതിയുണ്ടാകും. വിദ്യാർത്ഥികൾക്ക് നേട്ടം കാണുന്നുണ്ട്.

മൂലം: യാത്രാക്ലേശങ്ങൾ വർധിക്കും. ഉദ്യോഗസ്ഥർ കൂടുതൽ ശ്രദ്ധ പാലിച്ചില്ലെങ്കിൽ ചില പ്രയാസങ്ങൾ വന്നു ചേരാം. വിദ്യാർത്ഥികൾ വളരെ ജാഗ്രത പാലിക്കുക. അല്ലാത്ത പക്ഷം പരാജയങ്ങൾ വരാം.
സ്‌നേഹിതൻമാരിൽ നിന്ന് ചതിവുകൾ ഉണ്ടാകാനിടയുണ്ട്, മാരക പ്രവർത്തികളുടെ കുറ്റം ഏൽക്കേണ്ടി വരും, അയൽക്കാരുമായി കലഹിക്കാനിടവരും.

പൂരാടം: തൊഴിൽരംഗത്ത് ചില തടസ്സങ്ങൾ ഉണ്ടായേക്കാം. ജോലിയിൽ മാറ്റങ്ങൾ വരാം. ധനമിടപാടുകൾ സൂക്ഷിച്ചു നടത്തുക. കച്ചവടക്കാർക്ക് ചില പ്രതിസന്ധികൾ ഉണ്ടാകും. ഉദ്യോഗസ്ഥർക്ക് പ്രവർത്തനരംഗത്ത് വിഷമങ്ങൾ അനുഭവപ്പെടും. സാമ്പത്തിക ബാധ്യതകൾക്കിടവരും, കലഹങ്ങൾ , അപകടങ്ങൾ, ജോലിയിൽ കൃത്രിമം കാണിയ്ക്കുക, മേലധികാരികളിൽ നിന്ന് എതിർപ്പും അസംതൃപ്തിയും

ഉത്രാടം: മാതാപിതാക്കൾക്ക് രോഗസാധ്യതയുണ്ട്. ഭാര്യാഭർതൃസമ്പത്തിൽ വിള്ളലുണ്ടാകാൻ സാധ്യത. സ്വജനകലഹം, ബന്ധുവിരോധം ഇവ സംഭവിച്ചേക്കാം. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക.!*! കാര്ഷിക രംഗത്ത് പ്രവർത്തിക്കുന്നവർ കരുതലോടെ നീങ്ങുക, വാശി മാത്സര്യബുദ്ധി ഇവ ഉപേക്ഷിക്കണം, പൊതുജനങ്ങളുമായി വാക്കുതർക്കത്തിലേർപ്പെടും.

തിരുവോണം: പുതിയ വസ്തുവാഹനാദി കൾ വാങ്ങാൻ തീരുമാനം. പുതിയ വീടിന് അഡ്വാൻസ് കൊടുക്കും. കുടുംബത്തിൽ സന്തുഷ്ടി നിലനിൽക്കും. ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെടും. ഉദര രോഗങ്ങളുള്ളവർ സൂക്ഷിക്കുക. പലവിധത്തിലുള്ള ധന നേട്ടം, ശത്രുവിൻ മേൽ വിജയം, യുവതീയുവാക്കളുടെ വിവാഹ കാര്യങ്ങളിൽ തീരുമാനം. സാമ്പത്തിക പ്രയാസങ്ങൾക്ക് കുറവ് വരും.

അവിട്ടം: തൊഴിൽ രംഗത്ത് അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക പുരോഗതി നേടും. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിനു ശ്രമിക്കും. വിദ്യാർത്ഥികൾക്ക് പുരോഗതിയുണ്ടാകും. ഉദ്യോഗസ്ഥർക്ക് സ്ഥാന ക്കയറ്റത്തിനുള്ള തീരുമാനമുണ്ടാകും. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും,സന്തോഷം നിറഞ്ഞസമയം,!*! സ്ത്രീകള്ക്ക് ഗുണാനുഭവങ്ങൾ, തൊഴിലിൽ ഉത്സാഹവും പുരോഗതിയും ഉണ്ടാകും.

ചതയം: പലവിധ നേട്ടങ്ങൾ ഉണ്ടാകും. കച്ചവടക്കാർക്ക് നേട്ടങ്ങൾ. വിവാഹാലോചനകൾക്ക് ഫലമുണ്ടാകും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ അനുകൂലമായി വരും. വിദേശതൊഴിനു ശ്രമിക്കുന്നവർക്ക് അതു സാധിക്കും.
ദമ്പതികൾ തമ്മിൽ അഭിപ്രായ ഐക്യം. സന്താനഭാഗ്യം, ധനപ്രാപ്തി, ജോലി ലഭ്യത, സുഖസൗകര്യങ്ങൾ, പുതിയ സംരഭങ്ങൾ, അകലെനിന്നും സഹായ സഹകരണങ്ങൾ!*! ലഭിക്കും.

പൂരുരുട്ടാതി: തൊഴിൽ രംഗത്ത് പുരോഗതി കൈവരും. പുതിയ പ്രവൃത്തി മേഖലയിൽ പ്രവേശിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല കാലഘട്ടമാണ്. ഉദ്യോസ്ഥർക്ക് ഗുണകരമായ മാറ്റങ്ങൾക്കവേണ്ടി ശ്രമം തുടങ്ങാം. കുടുംബത്തിലെ അസ്വസ്ഥതകൾ അകലും,ശത്രുജയം, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും,
പരിശ്രമങ്ങൾക്ക് അനുകുലമായ ഫലം ലഭിക്കും .

ഉത്രട്ടാതി: വിദേശയാത്ര, തൊഴിൽ ഇവയ്ക്കു ശ്രമിച്ചാൽ ഗുണം കിട്ടും. ഏതു കാര്യത്തിലും വളരെ ശ്രദ്ധാപൂർവ്വം ഇടപെടുക. കുടുംബത്തിൽ ചില അസ്വസ്ഥതകൾക്ക് സാധ്യത കാണുന്നുണ്ട്. സ്ത്രീകളിൽ നിന്നും ആത്മാർഥമായ സഹകരണം, എതിർപ്പുകളെ അതിജീവിക്കും. പുതിയ ജോലി ലഭിക്കും, വ്യാപാര കാര്യങ്ങളിൽ അഭിവൃത്തി, യാത്രമൂലം ഗുണം.

രേവതി: ദീർഘകാലത്തെ ആഗ്രഹങ്ങൾ സഫലമാകുന്നതാണ്. വീട്ടമ്മമാർക്ക് നൂതന വസ്ത്രാഭരണങ്ങൾ ലഭിക്കും. വിവാഹാലോചനകളിൽ തീരുമാനമുണ്ടായേക്കും. വിദ്യാർത്ഥികൾക്ക് നന്നായി ശ്രമിച്ച് വിജയിക്കാൻ കഴിയും. കലാകാരന്മാർക്ക് നല്ല സമയം, കുടുംബപരമായ ബാദ്ധ്യതകൾ തീർക്കും, വിദ്യാഭ്യാസ കാര്യങ്ങളിൽ പരോഗതി, വശ്യമായി സംസാരിക്കും. ഉല്ലാസ യാത്രകൾ ഗുണപ്രദമാകും.