
മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ ഈ സീസണിലെ ഏഴാം മത്സരത്തിലും ജയം നേടി ബാഴ്സലോണ. കഴിഞ്ഞരാത്രി എതിരില്ലാത്ത ഏകഗോളിന് ഗെറ്റാഫെയെയാണ് ബാഴ്സ തോൽപ്പിച്ചത്. 19-ാം മിനിട്ടിൽ റോബർട്ട് ലെവൻഡോവ്സ്കിയാണ് വിജയഗോൾ നേടിയത്. 21 പോയിന്റുമായി ബാഴ്സയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്.17 പോയിന്റുള്ള റയൽ മാഡ്രിഡ് രണ്ടാമതാണ്.