f

കട്ടപ്പന: ഗരത്തിൽ വീണ്ടും ഭക്ഷ്യവിഷബാധ കേസുകൾ റിപ്പോർട്ട്‌ ചെയ്തു. കട്ടപ്പന സെൻട്രൽ ജംഗ്ഷനിലെ ബേക്കറിയായ മൈ കൊച്ചിനിൽ നിന്നും ഇന്നലെ വൈകിട്ട് ഭക്ഷണം കഴിച്ച കുട്ടികൾ ഉൾപ്പെടെ നാലുപേർക്കാണ് ഭക്ഷ്യ വിഷബാധ ഏറ്റിയിരിക്കുന്നത്. കട്ടപ്പന കുന്തളംപാറ ശിവവിലാസം കാർത്തിക, മക്കളായ ശിവരഞ്ജിനി, തേജശ്രീ, കാർത്തികയുടെ സഹോദരി സുരേഷ് ഭവൻ ചിത്രയുടെ മകൻ സർവേഷ് എന്നിവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ബുധൻ വൈകുന്നേരമാണ് ഇവർ ബേക്കറിയിൽ നിന്നും പപ്സും സമൂസയും കഴിച്ചത്, ഇതിൽ സമൂസയിൽ പാറ്റയെ കണ്ടെത്തി എന്നും പരാതിക്കാർ പറയുന്നു.

വീട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.