
കൊച്ചി: സ്വർണ വില പവന് ഇന്നലെ 320 രൂപ കൂടി 56,800 രൂപയിലെത്തി പുതിയ റെക്കാഡിട്ടു. ഗ്രാമിന് 40 രൂപ വർദ്ധിച്ച് 5870 രൂപയിലെത്തി. 24 കാരറ്റ് തനിത്തങ്കത്തിന്റെ വില കിലോഗ്രാമിന് 78 ലക്ഷം രൂപ കവിഞ്ഞു. രാജ്യാന്തര വിപണിയിലെ വില ഔൺസിന് 2,672 ഡോളറിലെത്തി. സാമ്പത്തിക അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് വൻകിട ഫണ്ടുകൾ സുരക്ഷിത മേഖലയായ സ്വർണത്തിലേക്ക് പണമൊഴുക്കുന്നതാണ് വിലയിൽ കുതിപ്പുണ്ടാക്കുന്നത്.
ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ വിദേശ നാണയ ശേഖരത്തിൽ സ്വർണത്തിന്റെ അളവ് കൂട്ടുകയാണ്. ഇന്ത്യയും ചൈനയും ജപ്പാനും അടക്കമുള്ള രാജ്യങ്ങൾ ഡോളർ വിറ്റഴിച്ച് സ്വർണം വാങ്ങുന്നു.
വിദേശ നാണയ ശേഖരം 70,000 കോടി ഡോളറിലേക്ക്
തുടർച്ചയായ ആറാം വാരത്തിലും ഇന്ത്യയുടെ വിദേശ നാണയശേഖരത്തിൽ റെക്കാഡ് കുതിപ്പ്. സെപ്തംബർ 20ന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 284 കോടി ഡോളർ വർദ്ധനയോടെ 69,230 കോടി ഡോളറിലെത്തി. കഴിഞ്ഞ ആറ് ആഴ്ചയിൽ വിദേശ നാണയ ശേഖരത്തിലെ വർദ്ധന 2,214 കോടി ഡോളറാണ്.
വിദേശ നാണയ ശേഖരത്തിലെ സ്വർണ മൂല്യം 72.6 കോടി ഡോളർ വർദ്ധിച്ച് 6,360 കോടി ഡോളറായി