
ഗവണ്മെന്റ് ഒഫ് ഇന്ത്യ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി നാഷണൽ ഫെലോഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.എം. ഫിൽ, പി എച്ച്. ഡി പ്രോഗ്രാമിനാണ് ഫെലോഷിപ്പ്. തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 31000-35000 രൂപ വീതം ഫെലോഷിപ്പ് ലഭിക്കും. മിനിസ്ട്രി ഒഫ് സോഷ്യൽ ജസ്റ്റിസ് & എംപവർമെന്റാണ് ഫെലോഷിപ്പ് അനുവദിക്കുന്നത്. യു.ജി.സിക്കാണ് നടത്തിപ്പിന്റെ ചുമതല. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകർ ഹ്യൂമാനിറ്റീസ് /സോഷ്യൽ സയൻസിൽ നെറ്റ് -ജെ.ആർ.എഫ്/ സി.എസ്.ഐ.ആർ -നെറ്റ് -ജെ.ആർ.എഫ് യോഗ്യത നേടിയിരിക്കണം. എം. ഫിലിനോ, പി എച്ച്. ഡി പ്രോഗ്രാമിനോ യു.ജി.സി അംഗീകൃത സർവ്വകലാശാലയിലോ. ഐ.ഐ.ടി യിലോ പ്രവേശനം നേടിയിരിക്കണം. www.ugc.gov.in
സി. എ പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു
സേവനമേഖലയുടെ വളർച്ചയ്ക്കാനുപാതികമായി അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് മേഖലകളിലെ ഉയർന്ന വളർച്ചാ നിരക്ക് പ്രകടമാണ്. പ്ലസ് ടുവിന് ശേഷം ചാർട്ടേർഡ് അക്കൗണ്ടന്റ് പ്രോഗ്രാമിന് ചേരുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചുവരുന്നു.
ചാർട്ടേർഡ് അക്കൗണ്ടൻസിയുടെ 2025 ജനുവരിയിലെ ഫൌണ്ടേഷൻ, ഇന്റർമീഡിയറ്റ് പരീക്ഷ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾ www.icai.org യിൽ നിന്നു ലഭിക്കും.
ഒക്ടോബർ ഒന്നിനകം ആദ്യ രണ്ടു റൗണ്ടുകളിൽ ലഭിച്ച സീറ്റുകൾ ഒഴിവാക്കാം
മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി നീറ്റ് യു.ജി 2024 ൽ ഒന്നും, രണ്ടും റൗണ്ടിനുശേഷം ലഭിച്ച എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകൾ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഒക്‌ടോബർ ഒന്നിനകം അവസരം ലഭിക്കും. ഒന്നാം റൗണ്ടിൽ സീറ്റ് ലഭിച്ചവർക്ക് രണ്ടാം റൗണ്ടിൽ ഹയർ ഓപ്ഷൻ അനുസരിച്ച് സീറ്റ് ലഭിച്ചില്ലെങ്കിൽ സീറ്റ് ഒഴിവാക്കാം. രണ്ടാം റൗണ്ടിൽ ലഭിച്ച സീറ്റ് ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് സീറ്റ് ഒഴിവാക്കാം. പക്ഷേ സെക്യൂരിറ്റി ഡിപ്പോസിറ്റ് നഷ്ടപ്പെടും. രണ്ടാം റൗണ്ടിൽ ഹയർ ഓപ്ഷനിൽ സീറ്റ് ലഭിച്ചവർക്ക് സീറ്റ് ഉപേക്ഷിക്കാം. എന്നാൽ സെക്യൂരിറ്റി ഡിപ്പോസിറ്റ് നഷ്ടപ്പെടും. സീറ്റ് ഉപേക്ഷിക്കാൻ സീറ്റ് അലോട്ട് ചെയ്‌ത കോളേജിൽ വിദ്യാർത്ഥി നേരിട്ടു ഹാജരാകണം. സീറ്റ് ഒഴിവാക്കാനുള്ള റസിഗ്നേഷൻ ലെറ്റർ ഓൺലൈനായി എടുക്കണം. എല്ലാ പ്രക്രിയകളും ഒക്ടോബർ ഒന്ന് വൈകിട്ട് അഞ്ചു മണിക്കകം പൂർത്തിയാക്കണം. www.mcc.nic.in