
മുംബയ്: വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ അനധികൃതമായി കഴിഞ്ഞ ബംഗ്ലാദേശി പോൺ താരം അറസ്റ്റിൽ. മുംബയിലെ ഉല്ലാസ് നഗറിൽ നിന്നാണ് അരോഹി ബർഡെ എന്നറിയപ്പെടുന്ന റിയ ബർദെയെ അറസ്റ്റ് ചെയ്തത് .വ്യാജരേഖകൾ ചമച്ച് കുടുംബത്തോടൊപ്പം ഇന്ത്യയിൽ താമസിച്ചു വരികയായിരുന്നുവെന്നാണ് റിപ്പോർട്ട്. കേസിൽ ഇവരുടെ മാതാപിതാക്കളെയും സഹോദരിയെയും നിരീക്ഷിച്ചുവരികയാണ്.
അംബർനാഥിൽ ഒരു ബംഗ്ലാദേശി കുടുംബം വ്യാജ രേഖകൾ ഉപയോഗിച്ച് താമസിക്കുന്നതായി പൊലീസിന്
ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് അന്വേഷണം നടത്തുകയായിരുന്നു. റിയയ്ക്കും അവരുടെ കൂടെയുള്ള മൂന്ന് പേർക്കും ഇന്ത്യയിൽ താമസിക്കാൻ വേണ്ടി വ്യാജ രേഖകൾ തയ്യാറാക്കി നൽകിയത് അമരാവതി സ്വദേശിയാണെന്ന് കണ്ടെത്തി. ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കളെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. വിവരങ്ങൾ അനുസരിച്ച് റിയയുടെ അമ്മ ബംഗ്ലാദേശിയും അച്ഛൻ മഹാരാഷ്ട്ര സ്വദേശിയുമാണ്. അന്വേഷണം തുടരുകയാണ്.