k

ഗാ​ലെ​:​ ​ടെ​സ്റ്റി​ൽ​ ​ഏ​റ്റ​വും​ ​വേ​ഗം​ 1000​ ​റ​ൺ​സ് ​തി​ക​ച്ച​ ​ഏ​ഷ്യ​ൻ​ ​താ​ര​മാ​യി​ ​ശ്രീ​ല​ങ്ക​ൻ​ ​യു​വ​ ​ബാ​റ്റ​ർ​ ​കാ​മി​ന്ദു ​മെ​ൻ​ഡി​സ്.​ ​ഇ​ന്ന​ലെ​ ​ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ​ ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്സി​ൽ​ ​നേ​ടി​യ​ ​സെ​ഞ്ച്വ​റി​ ​ഇ​ന്നിം​ഗി​സ​ലൂ​ടെ​യാ​ണ് ​കാ​മി​ന്ദു ​(​പു​റ​ത്താ​കാ​തെ​ 182​)​ ​ച​രി​ത്ര​ ​നേ​ട്ടം​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​നി​ല​വി​ൽ​ ​ഓ​സ്ട്രേ​ലി​യ​ൻ​ ​ഇ​തി​ഹാ​സം​ ​സ​ർ​ ​ഡോ​ൺ​ ​ബ്രാ​ഡ്മാ​നൊ​പ്പം​ ​ഏ​റ്റ​വും​ ​വേ​ഗം​ ​ടെ​സ്റ്റി​ൽ​ 1000​ ​റ​ൺ​സ് ​തി​ക​ച്ച​ ​താ​ര​ങ്ങ​ളി​ൽ​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്താ​ണ് ​കാ​മി​ന്ദു.​ ​ഇ​രു​വ​രും​ ​ക​രി​യ​റി​ലെ​ 13​-ാം​ ​ഇ​ന്നിം​ഗ്സി​ലാ​ണ് 1000​ ​റ​ൺ​സ് ​തി​ക​ച്ച​ത്.​ 12​ ​ഇ​ന്നിം​‌​ഗ്സു​ക​ളി​ൽ​ 1000​ ​തി​ക​ച്ച​ ​വി​ൻ​ഡീ​സ് ​താ​രം​ ​എ​വ​ർ​ട്ട​ൺ​ ​വീ​ക്ക്സ്,​ ​ഇം​ഗ്ലീ​ഷ് ​താ​രം​ ​ഹെ​ർ​ബ​ർ​ട്ട് ​സു​റ്റ്‌​ക്ലി​ഫെ​ ​എ​ന്നി​വ​രാ​ണ് ​ഈ​ ​പ​ട്ടി​ക​യി​ലെ​ ​ഒ​ന്നാം​ ​സ്ഥാ​ന​ക്കാ​ർ.​ 1949​ന് ​ശേ​ഷം​ ​ടെ​സ്റ്റി​ൽ​ ​ഏറ്റവും​ ​വേ​ഗ​ത്തി​ൽ​ 1000​ ​റ​ൺ​സ് ​തി​ക​യ്‌​ക്കു​ന്ന​ ​താ​ര​മെ​ന്ന​ ​നേ​ട്ടം​ ​കാ​മി​ൻ​ന്ദു ​സ്വ​ന്തം​പേ​രി​ലാ​ക്കി.
ഏ​റ്റ​വും​ ​കു​റ​വ് ​ഇ​ന്നിം​ഗ്‌​സു​ക​ളി​ൽ​ ​നി​ന്ന് ​അ​ഞ്ച് ​ടെ​സ്റ്റ് ​സെ​ഞ്ച്വ​റി​ ​നേ​ടു​ന്ന​ ​താ​ര​ങ്ങ​ളി​ൽ​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്താ​ണ് ​കാ​മി​ന്ദു.​ഏ​ഷ്യ​ൻ​ ​താ​ര​ങ്ങ​ളി​ൽ​ ​ഒ​ന്നാ​മ​തും.​ ​ആ​ദ്യ​ ​എ​ട്ട് ​ടെ​സ്റ്റു​ക​ളി​ലും​ ​ഫി​ഫ്‌​റ്റി​ ​പ്ല​സ് ​സ്‌​കോ​ർ​ ​നേ​ട്ട​മു​ള്ള​ ​ആ​ദ്യ​താ​രം​ ​കൂ​ടി​യാ​യി​ ​മാ​റി​യി​രി​ക്കു​ക​യാ​ണ് ​കാ​മി​ന്ദു.​ ​കാ​മി​ന്ദു,​ ​കു​ശാ​ൽ​ ​മെ​ൻ​ഡി​സ് ​(​പു​റ​ത്താ​കാ​തെ​ 106​),​ ​ദി​നേ​ഷ് ​ചാ​ന്ദി​മൽ​ ​(116​)​ ​എ​ന്നി​വ​രു​ടെ​ ​സെ​ഞ്ച്വ​റി​യു​ടെ​യും​ ​എ​യ്ഞ്ച​ലോ​ ​മാ​ത്യൂ​സി​ന്റെ​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​യു​ടെ​യും​ ​(88​)​ ​മി​ക​വി​ൽ​ ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്സ് 602​/5​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഡി​ക്ല​യ​ർ​ ​ചെ​യ്തു​ ​ല​ങ്ക.​ ​തു​ട​ർ​ന്ന് ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്‌​സി​നി​റ​ങ്ങി​യ​ ​ന്യൂ​സി​ല​ൻ​ഡ് ​ര​ണ്ടാം​ ​ദി​നം​സ്റ്റ​മ്പെ​ടു​ക്കു​മ്പോ​ൾ​ 22​/2​ ​എ​ന്ന​ ​നി​ല​യി​ൽ​ ​പ​ത​ർ​ച്ച​യി​ലാ​ണ്.