
പയ്യന്നൂർ (കണ്ണൂർ): കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ കെ.പി. കുഞ്ഞിക്കണ്ണന് നാടിന്റെ അന്ത്യാഞ്ജലി. ഭൗതികശരീരം മൂരിക്കൊവ്വൽ ശാന്തിസ്ഥല ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മകൻ തിലകൻ ചിതയ്ക്ക് തീ കൊളുത്തി.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരടക്കം ഭൗതിക ശരീരം പൊതുദർശനത്തിനു വച്ച കാറമേൽ പ്രിയദർശിനി യൂത്ത് സെന്ററിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. എം.എൽ.എമാരായ ടി.ഐ.മധുസൂദനൻ, എൻ.എ.നെല്ലിക്കുന്ന്, അഡ്വ. സണ്ണി ജോസഫ്, എം.വിജിൻ, മുൻ സ്പീക്കർ എം.വിജയകുമാർ, കോൺഗ്രസ് നേതാക്കളായ എം.ലിജു, സോണി സെബാസ്റ്റ്യൻ, എൻ.ഡി.അപ്പച്ചൻ, എം.കെ.രാഘവൻ എം.പി, കെ.എസ്.ശബരിനാഥ്, ഡി.സി.സി പ്രസിഡന്റുമാരായ അഡ്വ.മാർട്ടിൻ ജോർജ്, പി.കെ.ഫൈസൽ, സി.പി.എം നേതാക്കളായ സി.കൃഷ്ണൻ, പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത, പി.സന്തോഷ്, ബി.ജെ.പി നേതാവ് കെ.രഞ്ജിത്ത് തുടങ്ങി നിരവധി നേതാക്കളും അന്തിമോപചാരമർപ്പിച്ചു.