
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ധീരനും സത്യസന്ധനുമായ രാഷ്ട്രീയക്കാരനെന്ന് നടൻ സെയ്ഫ് അലി ഖാൻ.
ഒരു ദേശീയ മാദ്ധ്യമം നടത്തിയ കോൺക്ലേവിൽ സംസാരിക്കവേയായിരുന്നു പരാമർശം. എങ്ങനെയുള്ള രാഷ്ട്രീയക്കാരെയാണ് ഇഷ്ടമെന്ന എന്ന ചോദ്യത്തിനായിരുന്നു മറുപടി. ധൈര്യമുള്ള സത്യസന്ധരായ രാഷ്ട്രീയക്കാരെയാണ് ഇഷ്ടമെന്ന് സെയ്ഫ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, അരവിന്ദ് കെജ്‌രിവാൾ എന്നിവരിൽനിന്ന് ധീരനായ, ഇന്ത്യയെ നയിക്കാൻ പ്രാപ്തിയുള്ളയാളെ തിരിഞ്ഞെടുക്കാൻ അവതാരകൻ ആവശ്യപ്പെട്ടു. ഇതോടെയാണ് രാഹുലിന്റെ പേര് സെയ്ഫ് പറഞ്ഞത്.
അവർ എല്ലാവരും ധീരന്മാരായ രാഷ്ട്രീയക്കാരാണെന്നാണ് താൻ കരുതുന്നതെന്ന് സെയ്ഫ് പറഞ്ഞു. രാഹുൽ ചെയ്യുന്ന കാര്യങ്ങൾ ഏറെ സ്വാധീനം ചെലുത്തുന്നതാണ്. അദ്ദേഹം ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങളെ ആളുകൾ അവമതിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ, കഠിനമായി പരിശ്രമിച്ച് അദ്ദേഹം അത് മാറ്റിയെടുത്തെന്നും സെയ്ഫ് പറഞ്ഞു.