mars

ഭൂമിക്ക് പുറത്ത് ജീവന് വല്ല സാദ്ധ്യതയുമുണ്ടോ എന്നത് ഏറെ നാളായി മനുഷ്യൻ ചിന്തിക്കുന്ന കാര്യമാണ്.മറ്റ് ഏതെങ്കിലും ഗ്രഹത്തിൽ അതിനുള്ള സാദ്ധ്യതകൾ ഉണ്ടോ എന്ന പഠനം ഗൗരവമായി നടക്കുന്നുണ്ട്. ഇക്കൂട്ടത്തിലെ ഒരു ആലോചനയാണ് മനുഷ്യവാസം ചൊവ്വ ഗ്രഹത്തിൽ നടത്തുക എന്നത്. എന്നാൽ ഇതത്ര എളുപ്പം സാദ്ധ്യമാകുന്ന കാര്യമല്ല. റഷ്യയുടെയും യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെയും നാസയുടെയും എല്ലാം ചിരകാല അഭിലാഷങ്ങളിലൊന്നാണ് മനുഷ്യൻ ചൊവ്വയിൽ താമസമുറപ്പിക്കുക എന്നത്.

എന്നാൽ ഇതത്ര എളുപ്പമല്ലെന്നും അതീവ ദുഷ്‌കരവുമാണെന്നും ഉള്ള റിപ്പോർട്ടാണ് ഇപ്പോൾ ശാസ്‌ത്ര‌‌‌‌ജ്ഞർ നൽകുന്നത്. മനുഷ്യന്റെ ഘടനയെയും പ്രകൃതത്തെയും എല്ലാം ചൊവ്വയിലെ അന്തരീക്ഷം മാറ്റി മറിക്കും. ഏറ്റവുമധികം ചൊവ്വയിൽ ഉള്ള ഘടകം കാർബൺ ഡയോക്‌സൈഡാണ്. 95 ശതമാനം കാർബൺ ഡയോക്‌സൈഡും 2.6 ശതമാനം നൈട്രജനും 1.9 ശതമാനവുമുള്ള ചൊവ്വയുടെ അന്തരീക്ഷത്തിൽ വെറും 0.16 ശതമാനമാണ് ഓക്‌സിജൻ.

ചൊവ്വയിൽ കഴിയാനെത്തുന്ന മനുഷ്യന് പരിണാമം സംഭവിക്കുമെന്നും ഉറപ്പായും ഗവേഷകർ പറയുന്നു. ഗുരുത്വാകർഷണ ബലവും റേഡിയേഷനും ചൊവ്വയിൽ ശക്തമാണ്. ഭൂമിയെക്കാൾ ഗുരുത്വാകർഷണ ബലം 30 ശതമാനം കുറവാണ് ചൊവ്വയ്‌ക്ക്. ഇത് പേശികളിൽ ബലക്കുറവിന് ഇടയാക്കും. എല്ലുകൾക്കും ശക്തി കുറയ്‌ക്കും. ഇത് ഇവ ഒടിയാനും കാരണമാകും. കോസ്‌മിക് കിരണങ്ങളും അൾട്രാവയലറ്റ് കിരണങ്ങളും നമ്മെ എളുപ്പം രോഗികളാക്കും.

റേഡിയേഷനെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന മനുഷ്യൻ പച്ച നിറത്തിലാകും. കാഴ്‌ച ശക്തിയും നശിക്കും. ഇപ്പോൾ റേഡിയോ തരംഗങ്ങളെ പ്രതിരോധിക്കാൻ മനുഷ്യന് കഴിവില്ല. ചൊവ്വയിലെ ജീവിതം ഇതിന് കഴിവ് നൽകും.