
ഭോപ്പാൽ: കനത്ത മഴയിൽ ഉജ്ജയിനിലെ ക്ഷേത്രത്തിന് സമീപം മതിൽ ഇടിഞ്ഞുവീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ മഹാകാൽ ക്ഷേത്രത്തിനടുത്താണ് സംഭവം. ഫർഹീൻ (22), അജയ് (27) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം.
നിരവധിയാളുകൾ തകർന്ന മതിലിനടിയിൽ കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ അടുത്തുളള ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. എത്ര പേർ കുടുങ്ങികിടക്കുന്നുവെന്നതിനെക്കുറിച്ചുളള കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല.