തിരുവനന്തപുരം ജില്ലയിലെ മണ്ണാമ്മൂല എന്ന സ്ഥലത്തെ ഒരു വീട്ടിലാണ് വാവാ സുരേഷ് ഇന്ന് എത്തി നിൽക്കുന്നത്. വീടിന് മുന്നിൽ നിൽക്കുമ്പോഴാണ് പത്തി വിടർത്തിയ പാമ്പിനെ വീട്ടുടമ കണ്ടത്. അത് പെട്ടെന്ന് തന്നെ ഇഴഞ്ഞ് വീടിനോട് ചേർന്ന് തടി അടുക്കി വച്ചിരിക്കുന്ന മുറിയിലേക്ക് കയറി. വലിയ തടികൾക്കിടയിൽ കയറിയതിനാൽ പാമ്പിനെ കണ്ടെത്താനായില്ല. കുട്ടികളുള്ള വീടാണ്. അപകടമുണ്ടാകുമോ എന്ന ഭയത്തിൽ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ കൂടിയായ വീട്ടുടമ വാവ സുരേഷിനെ വിളിച്ചു.

വാവ എത്തി ഉടൻ തന്നെ മുറിയിൽ നിന്നും തടികൾ മാറ്റാൻ തുടങ്ങി. വലിയ തടിക്കഷ്‌ണങ്ങളുണ്ടായിരുന്നു. മുറിയിൽ ജനാലകൾ ഉണ്ടായിരുന്നതിനാൽ വളരെ സൂക്ഷിച്ചാണ് വാവ സാധനങ്ങൾ മാറ്റിയത്. ഒടുവിൽ മുറിക്കുള്ളിൽ അഞ്ച് മാസത്തോളം പ്രായം വരുന്ന മൂർഖൻ അതിഥിയെ കണ്ടെത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടാനായത്.

snake