എന്ന് സ്വന്തം പുണ്യാളൻ പോസ്റ്റർ

ഇതുവരെ കാണാത്ത ഗെറ്റപ്പിൽ അർജുൻ അശോകനും ബാലു വർഗീസും അനശ്വര രാജനും എത്തുന്ന എന്ന് സ്വന്തം പുണ്യാളൻ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. നവാഗതനായ മഹേഷ് മധു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ അനശ്വര രാജനും അർജുൻ അശോകനും ബാലുവും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. എന്ന് സ്വന്തം പുണ്യാളൻ കഥയും തിരക്കഥയും സാംജി എം ആന്റണിയാണ്.രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീന രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് മറ്റ് താരങ്ങൾ.സാം സി .എസ് സംഗീത സംവിധാനം നിർവഹിക്കുന്നു. ഛായാഗ്രഹണം രണദിവെ, എഡിറ്റർ : സോബിൻ സോമൻ, , പി .ആർ .ഒ : പ്രതീഷ് ശേഖർ.
.