ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ നിലിവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് തുടർച്ചയായ രണ്ടാം സമനിലക്കുരുക്ക്. ഇന്നലെ ന്യൂകാസിൽ 1-1ന് സിറ്റിയെ സമനിലയിൽ പിടിച്ചു. ന്യൂകാസിലിന്റെ തട്ടകമായ സെന്റ് ജയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ 35-ാം മിനിട്ടിൽ ജോസ്കോ ഗ്വാർഡിയോൾ നേടിയ ഗോളിലൂടെ സിറ്റയാണ് ലീഡെടുത്തത്. എന്നാൽ 58-ാം മിനിട്ടിൽ പെനാൽറ്റി ഗോളാക്കി അന്തോണി ഗോർഡോൻ ന്യൂകാസിലിന് സമനില സമ്മാനിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ആഴ്‌സനലിനോടും സിറ്റി സമനില വഴങ്ങിയിരുന്നു. 6 മത്സരങ്ങളിൽ നിന്ന്14 പോയിന്റുള്ള സിറ്റി തന്നെയാണ് നിലവിൽ ഒന്നാമതുള്ളത്. 11 പോയിന്റുള്ള ന്യൂകാസിൽ ആറാമതാണ്.