
ലോകത്തെ ഏറ്റവും ആഡംബര വസതികൾ നിറഞ്ഞ നഗരമാണ് മുംബയ്. ബക്കിംഗ് ഹാം കൊട്ടാരം കഴിഞ്ഞാൽ ലോകത്തിലെ തന്നെ വില കൂടിയ വീടായ ആന്റിലിയ സ്ഥിതി ചെയ്യുന്നതും മുംബയിൽ തന്നെ മുംബയിൽ സെലിബ്രിറ്റികളുടെ വസതികൾ ഏറ്റവും കൂടുതൽ ഉള്ളത് ബാന്ദ്രയിലാണ്. ഇത്തരം ആഡംബര വസതികൾക്കൊപ്പം തന്നെ സാധാരണക്കാർ താമസിക്കുന്ന വീടുകൾക്കും വലിയ വിലയാണ്. അതു പോലെതന്നെ വീട്ടുവാടകയും ഇവിടെ കുതിച്ചുയരുകയാണ്. ഉയർന്ന വീട്ടുവാടകയുടെ പശ്ചാത്തലത്തിൽ മുംബയിലെ ഒരു വാടകവീടിനെക്കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
വീടിന്റെ വാടക എത്രയെന്നറിയാമോ?. 1.35 ലക്ഷം. എന്നാൽ വീട്ടിലെ കൗതുകമുണർത്തുന്ന കാര്യം ഇതൊന്നുമല്ല. ഇവിടുത്തെ വാഷിംഗ് മെഷീനാണ് വ്യത്യസ്തത കൊണ്ട് ചർച്ചയായത്. വാഷിംഗ് മെഷീൻ വച്ചിരിക്കുന്നത് ടോയ്ലെറ്റിലെ ക്ലോസറ്റിന് തൊട്ടുമുകളിലായിട്ടാണ്. ജയ്‌പൂരിൽ നിന്നുള്ള ഒരു എക്സ് യൂസറാണ് മുംബയുലെ പാലി ഹിൽ ഏരിയയിലെ ഒരു 2 ബി.എച്ച്.കെ ഫ്ലാറ്റിനെ കുറിച്ചുള്ള വിവരം പങ്കുവച്ചിരിക്കുന്നത്.
ക്ലോസെറ്റിന് മുകളിലായിട്ടാണ് വാഷിംഗ് മെഷിൻ ഘടിപ്പിച്ചിരിക്കുന്നത്. ഇത് മുംബയിൽ മാത്രമേ കാണാനാകൂ എന്ന് പറഞ്ഞാണ് ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്‌തിരിക്കുന്നത്. മാസവാടകയ്ക്ക് പുറമേ നാലുലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും വീടിനായി ചോദിക്കുന്നുണ്ട്. housing.xom എന്ന വെബ്സൈറ്റിലാണ് വീട് വാടകയ്ക്ക് വച്ചിരിക്കുന്നത്.
Only in Mumbai, you can front load your washing machine while top loading your commode.
— Utkarsh Gupta (@PaneerMakkhani) September 22, 2024
At an affordable price of 1.35L per month! pic.twitter.com/texU5hUwMC
എട്ടു നിലകളുള്ള ഫ്ലാറ്റിന്റെ നാലാമത്തെ നിലയിലാണ് ഈ അപ്പാർട്ട്‌മെന്റ്. 350 ചതുരശ്ര അടി വിസ്തീർണമുള്ള അപ്പാർട്ട്‌മെന്റിൽ രണ്ട് കിടപ്പുമുറികളും രണ്ട് കുളിമുറിയുമാണുള്ളത്. പൂർണമായും ഫർണിഷ്‌ഡും ആണ് ഈ അപ്പാർട്ട്‌മെന്റ്. ഇത്രയും സൗകര്യമുള്ള ഫ്ലാറ്റിൽ ടോയ്‌ലെറ്റിൽ മാത്രം ഇതെന്തു പറ്റി എന്നാണ് ആളുകൾ ചോദിക്കുന്നത്. ആരാണ് ഈ ഡിസൈന് പിന്നിലെന്നും ചിലർ ചോദിക്കുന്നു.