d

മുംബയ് : ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ പ്രധാന വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ ഇടം നേടി. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ ബാക്കപ്പ് കീപ്പറായി ജിതേഷ് ശർമയും ഉണ്ട് . പരമ്പരയിൽ സഞ്ജു ഓപ്പണറായി ഇറങ്ങാനാണ് സാദ്ധ്യത. ഇന്ന് പ്രഖ്യാപിച്ച ടീമിൽ യുവ പേസർമാരായ മായങ്ക് യാദവ്, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി എന്നിവരാണ് പുതുമുഖങ്ങൾ.

ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, റിഷഭ് പന്ത് , ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവർക്ക് വിശ്രമം നൽകി. കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, റുതുരാജ് ഗെയ്ക് വാദ് എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല.

ന്യൂസിലൻഡ്, ഓസ്‌ട്രേലിയ എന്നിവർക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരകൾ മുൻനിർത്തി റിഷഭ് പന്തിന് വിശ്രമം നൽകിയ സാഹചര്യത്തിലാണ് സഞ്ജു പ്രധാന വിക്കറ്റ് കീപ്പറായത്. ഒക്ടോബർ 6നാണ് ഇന്ത്യ ബംഗ്ലാദേശ് ടി20 പരമ്പര തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്ടൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, വരുൺ ചക്രവർത്തി, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, മായങ്ക് യാദവ്.