
ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി എം. എ നിഷാദ് സംവിധാനം ചെയ്യുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തി റങ്ങി.എം. എ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി. എം. കുഞ്ഞിമൊയ്തീന്റെ സേവന കാലത്ത് തന്റെ ഡയറിയിൽ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങൾ വികസിപ്പിച്ചാണ് ചിത്രത്തിന്റെ കഥ നിഷാദ് രൂപപ്പെടുത്തിയത്.ഡി ഐ ജി റാങ്കിൽ സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന്റെ വിശിഷ്ട സേവനത്തിന് പ്രസിഡന്റിൽ നിന്ന് രണ്ട് തവണ സ്വർണ്ണ മെഡൽ നേടി.വാണി വിശ്വനാഥ്, സമുദ്രകനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്, സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, അഭിജ ശിവകല, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു, സുധീർ കരമന, ഇർഷാദ്, ജാഫർ ഇടുക്കി, രമേശ് പിഷാരടി, ഷഹിൻ സിദ്ദിഖ് തുടങ്ങിയവരോടൊപ്പം എം. എ നിഷാദ് സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഏകദേശം 64 താരങ്ങൾ അണിനിരക്കുന്നു. .ഛായാഗ്രഹണം: വിവേക് മേനോൻ,സംഗീതം: എം ജയചന്ദ്രൻ, പശ്ചാത്തല സംഗീതം: മാർക്ക് ഡി മൂസ്, ഗാനരചന: പ്രഭാവർമ്മ, ബി. കെ. ഹരിനാരായണൻ, പളനി ഭാരതി, ചിത്രസംയോജനം: ജോൺകുട്ടി,പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി,
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ .വി അബ്ദുൾ നാസറാണ് നിർമ്മാണം.
പി.ആർ.ഒ: എ .എസ് ദിനേശ്.