
തിരുച്ചിറപ്പള്ളി: റോൾ ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീം റണ്ണറപ്പായി. മിനി (അണ്ടർ 11) സൗത്ത് ഇന്ത്യ റോൾ ബോൾ വിഭാഗത്തിലാണ് കേരളം മെഡൽ നേട്ടം കൈവരിച്ചത്. സെപ്റ്റംബർ 28, 29 തീയതികളിൽ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ വച്ചായിരുന്നു മത്സം. ആതിഥേയ്ത്വം വഹിച്ച തമിഴ്നാടിനാണ് ഒന്നാം സ്ഥാനം.
കർണാടക, പോണ്ടിച്ചേരി, ആന്ധ്രാപ്രദേശ്, ആൻഡമാൻ എന്നിവിടങ്ങളിലെ ടീമും ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി. കോച്ച് സയ്യിദ് അലിയുടെ നേതൃത്വത്തിലുള്ള ടീമാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. ഇതേ വിഭാഗത്തിൽ പെൺകുട്ടികളുടെ മത്സരത്തിൽ കേരള ടീം മൂന്നാം സ്ഥാനം സ്വന്തമാക്കി. ടീം പ്രസിഡന്റ്: രാജ്‌മോഹൻ പിള്ള, സെക്രട്ടറി: സജി. വനിത കോച്ച്: ഭീമ ഫാസിൽ.
ടീം അംഗങ്ങൾ
1. ശ്രീറാം (ക്യാപ്റ്റൻ)- പാലക്കാട്
2. ആസിം - പാലക്കാട്
3. അസ്ലേഷ് - കണ്ണൂർ
4. റയാൻ - കോഴിക്കോട്
5. അവിനീഷ് -മലപ്പുറം
6. ആനിക് ബി -കൊല്ലം
7. ആയുഷ് - എറണാകുളം
8. ദർശൻ രകേഷ് - കൊല്ലം
9. സിനാദ് -പാലക്കാട്
10. ആയുഷ് എംഎസ് - കോഴിക്കോട്
11. സിദ്ധാർത്ഥ് (ഗോൾകീപ്പർ) -പാലക്കാട്
12. ഹരേന്നാഥ് കെ (ഗോൾകീപ്പർ)- കോഴിക്കോട്
