pp

ക്വാലാലംപൂർ: ലോകത്തെ ഏ​റ്റവും വലിയ സ്​റ്റേഡിയങ്ങളിലൊന്നായ മലേഷ്യയിലെ ഷാ ആലം സ്​റ്റേഡിയം പൊളിച്ചു. ഏറെ വർഷത്തെ പഴക്കമുള്ളതുകൊണ്ട് സുരക്ഷ ആശങ്കകൾ മുൻനിർത്തിയാണ് പൊളിച്ചത്. മോശം പരിപാലനമാണ് കെട്ടിടം പൊളിക്കാനുള്ള മ​റ്റൊരു കാരണം. 2020ലാണ് സ്​റ്റേഡിയം സുരക്ഷിതമല്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയത്. ഇക്കഴിഞ്ഞ ജൂലായിയിൽ പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചു. മേയ് മാസത്തോടെ പൂർണമായും പൊളിച്ചു നീക്കം. 80,000 പേരെ ഷാ ആലം സ്​റ്റേഡിയത്തിൽ ഉൾക്കൊള്ളാനാകുമായിരുന്നു.