
ഹിസ്ബുല്ല മേധാവി ഹസൻ നസ്രല്ലയുടെ കൊലപാതകം മദ്ധ്യപൂർവദേശത്തെ ശക്തിസംതുലനം മാറ്റിമറിക്കാൻ സാദ്ധ്യതയുള്ള ചരിത്ര മുഹൂർത്തമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. എന്നാൽ വരാനിരിക്കുന്നത് വെല്ലുവിളി നിറഞ്ഞ ദിവസങ്ങളായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.