perumbikad

കോട്ടയം: എസ്.എൻ.ഡി.പി യോഗം 47ാം നമ്പർ പെരുമ്പായിക്കാട് ശാഖയിലെ ശ്രീനാരായണ വിശ്വധർമ്മ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. ഇന്നലെ രാവിലെ ആറോടെ ശാന്തി വിളക്ക്‌ തെളിക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും തിടപ്പള്ളിയും കുത്തിത്തുറന്ന നിലയിലായിരുന്നു. ശാഖാ സെക്രട്ടറി എൻ.വി സജിമോൻ, മറ്റ് ശാഖാ ഭാരവാഹികൾ എന്നിവർ വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിച്ചു. ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി സി.സി.ടി.വി കാമറകൾ പരിശോധിച്ചു.
രണ്ട് മാസത്തിനിടെ രണ്ടാമത്തെ മോഷണമാണ് നടക്കുന്നതെന്ന് ശാഖാ ഭാരവാഹികൾ അറിയിച്ചു.