c

ന്യൂഡൽഹി: ശ്രോതാക്കളാണ് യഥാർത്ഥ അവതാരകരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പറഞ്ഞു. രാജ്യത്തിന്റെ എല്ലാ കോണുകളിലും നിന്നും വിവരങ്ങൾ നൽകുന്നു. പ്രചോദിപ്പിക്കുന്ന കാര്യങ്ങൾ ജനങ്ങൾ ഇഷ്‌ടപ്പെടുന്നു. ക്ഷേത്രത്തിൽ പോയി ദൈവത്തെ ദർശിക്കുന്നതുപോലെയാണ് തനിക്ക് മൻ കീ ബാത്ത്. വിഷയങ്ങൾ ഏറ്റെടുത്ത മാദ്ധ്യമങ്ങൾക്കും യുട്യൂബർമാർക്കും നന്ദി

യു.എസ്. സന്ദർശന വേളയിൽ മുന്നൂറിൽപ്പരം പുരാവസ‌തുക്കൾ രാജ്യത്തിന് തിരികെ ലഭിച്ചു. ടെറാക്കോട്ട, കല്ല്, ആനക്കൊമ്പ്,മരം,ചെമ്പ്,വെങ്കലം തുടങ്ങിയവയാൽ നിർമ്മിച്ചവയാണിത്. പലതിനും നാലായിരം വർഷത്തോളം പഴക്കമുണ്ട്. നിയമവിരുദ്ധ മാർഗങ്ങളിലൂടെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയവയാണ്. പുരാതന പൈതൃക വസ്തുക്കൾ തിരികെയെത്തിയതിൽ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു.