suv

കൊച്ചി: പ്രീമിയം സ്‌പോർട്ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ(എസ്.യു.വി) വില്പന സെപത്ംബറിൽ താളംതെറ്റുന്നു.

രൂപ 20 ലക്ഷത്തിലധികം വിലയുള്ള വലിയ എസ്‌.യു.വികളുടെ വില്പനയാണ് മന്ദഗതിയിലേക്ക് നീങ്ങുന്നത്,ഹ്യുണ്ടായി ടക്‌സോൺ, ടൊയോട്ട ഫോർച്യൂണർ, ജീപ്പ് മെറിഡിയൻഎന്നിവയുടെ വിൽപ്പന ഈ സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിൽ 18 ശതമാനമാണ് കുറഞ്ഞത്. ഇന്ധനക്ഷമത, പരിസ്ഥിതി സൗഹൃദ വാഹനങ്ങളോട് ഉപഭോക്താക്കളുടെ ഉയർന്ന താത്പര്യം , ഇലക്ട്രിക് വാഹനങ്ങളുമായുള്ള മത്സരം എന്നിവയാണ് തിരിച്ചടി സൃഷ്‌ടിച്ചത്.

വില്പനയിലെ മാറ്റം

വാഹനങ്ങൾ ഏ പ്രിൽ-ആഗസ്റ്റ് വില്പന ഇടിവ്

ഹാച്ച്ബാക്ക്( വില പത്ത് ലക്ഷം രൂപ വരെ ) 4,25,796 -16 ശതമാനം

മിഡ്സൈസ് സെഡാൻ (വില 20 ലക്ഷം രൂപ വരെ) 23,814 -55 ശതമാനം

പ്രീമിയം എസ്.യു.വികൾ(വില 20 ലക്ഷം രൂപയ്ക്ക് മുകളിൽ) 1.02,319 -18 ശതമാനം