pic

വാഷിംഗ്ടൺ: യു.എസിൽ ഹെലൻ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 64 ആയി. തെക്കു-കിഴക്കൻ യു.എസിലെ അഞ്ച് സംസ്ഥാനങ്ങളിൽ നാശംവിതച്ച ഹെലൻ വെള്ളിയാഴ്ച ഫ്ലോറിഡയിലെ ബിഗ് ബെൻഡ് മേഖലയിൽ മണിക്കൂറിൽ 225 കിലോമീറ്റർ വേഗതയിലാണ് കരതൊട്ടത്. നോർത്ത് കാരലൈനയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. നിരവധി വീടുകൾ തകർന്നു. ഹെലനെ തുടർന്നുണ്ടായ ശക്തമായ മഴ ജോർജിയ, ഫ്ലോറിഡ‌ എന്നിവിടങ്ങളിൽ കനത്ത വെള്ളപ്പൊക്കത്തിന് കാരണമായി. ആകെ 11000 കോടി ഡോളറിന്റെ നാശനഷ്ടം ഇതുവരെ ഉണ്ടായെന്നാണ് കണക്ക്. ഹെലന്റെ ശക്തി കുറഞ്ഞെങ്കിലും മഴയും കാറ്റും തുടരുമെന്നാണ് മുന്നറിയിപ്പ്.