d

പാ​ല​ക്കാ​ട്:​ ​കൊ​ച്ചി​-​ബം​ഗ​ളൂ​രു​ ​വ്യ​വ​സാ​യ​ ​ഇ​ട​നാ​ഴി​യു​ടെ​ ​ഭാ​ഗ​മാ​യ​ ​സ്മാ​ർ​ട്ട് ​സി​റ്റി​ ​പ​ദ്ധ​തി​യി​ലൂ​ടെ​ ​വ്യാ​വ​സാ​യി​ക​ ​കു​തി​പ്പി​ന് ​പാ​ല​ക്കാ​ട് ​ഒ​രു​ങ്ങു​ന്നു.​ ​പാ​ല​ക്കാ​ട്.​ ​പു​തു​ശേ​രി​ ​സെ​ൻ​ട്ര​ൽ,​ ​പു​തു​ശേ​രി​ ​വെ​സ്റ്റ്,​ ​ക​ണ്ണ​മ്പ്ര​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ 1710​ ​ഏ​ക്ക​ർ​ ​ഭൂ​മി​യാ​ണ് ​പ​ദ്ധ​തി​യ്ക്കാ​യി​ ​ഏ​റ്റെ​ടു​ക്കു​ന്ന​ത്.​ ​പു​തു​ശ്ശേ​രി​ ​വെ​സ്റ്റി​ലെ​ 240​ ​ഏ​ക്ക​ർ​ ​ഒ​ഴി​ച്ച് ​ബാ​ക്കി​യെ​ല്ലാം​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ഏ​റ്റെ​ടു​ത്തു.​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​കോ​റി​ഡോ​ർ​ ​ഡെ​വ​ല​പ്പ്‌​മെ​ന്റ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​(​എ​ൻ.​ഐ.​സി.​ഡി.​സി.​)​ ​സി.​ഇ.​ഒ.​യും​ ​എം.​ഡി.​യു​മാ​യ​ ​ര​ജ​ത് ​കു​മാ​ർ​ ​സെ​യ്നി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​കേ​ന്ദ്ര​ ​സം​ഘം​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​മൊ​രു​ക്കാ​നാ​യി​ ​അ​ടു​ത്ത​ ​ദി​വ​സ​മെ​ത്തും.​ ​വ്യ​വ​സാ​യ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ.​പി.​എം.​മു​ഹ​മ്മ​ദ് ​ഹ​നീ​ഷ്,​ ​കി​ൻ​ഫ്ര​ ​എം.​ഡി​ ​സ​ന്തോ​ഷ് ​കോ​ശി​ ​തോ​മ​സ് ​എ​ന്നി​വ​രു​മാ​യി​ ​കേ​ന്ദ്ര​ ​സം​ഘം​ ​ച​ർ​ച്ച​ ​ന​ട​ത്തും.
പു​തു​ശ്ശേ​രി​ ​സെ​ൻ​ട്ര​ലി​ൽ​ ​കി​ൻ​ഫ്ര​ ​ഏ​റ്റെ​ടു​ത്ത​ ​ഭൂ​മി​യി​ൽ​ 100​ ​മെ​ഗാ​വാ​ട്ട് ​വൈ​ദ്യു​തി​ ​ഉ​ത്പാ​ദ​ന​ത്തി​ന് ​സോ​ള​ർ​ ​പ്ലാ​ന്റും​ ​വി​ൻ​ഡ് ​മി​ല്ലും​ ​സ​ജ്ജ​മാ​ക്കും.​ ​'​വ​ലി​യേ​രി​'​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ജ​ല​സ്രോ​ത​സു​ക​ൾ​ ​പ​ദ്ധ​തി​ക്കാ​യി​ ​ഉ​പ​യോ​ഗി​ക്കും.


പ്ര​തീ​ക്ഷി​ക്കു​ന്ന​ ​ചെ​ല​വ് 3,806​ ​കോ​ടി​ ​രൂപ
പ​ദ്ധ​തി​ ​പൂ​ർ​ത്തി​യാ​ക്കാ​നാ​വ​ശ്യ​മാ​യ​ ​സ​മ​യം​ 5​ ​മു​ത​ൽ​ 7​ ​വ​ർ​ഷം​ ​വ​രെ

​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​ ​നേ​രി​ട്ടു​ള്ള​ ​തൊ​ഴി​ൽ​ ​-​ 27,981
​ ​പ​രോ​ക്ഷ​ ​തൊ​ഴി​ൽ​ ​-​ 20,986
​ ​അ​നു​ബ​ന്ധ​ ​തൊ​ഴി​ൽ​ ​-​ 48,697

​ ​നീ​ക്കി​വ​ച്ച​ ​ഭൂ​മി​യു​ടെ​ ​അ​ള​വ് ​(​ഏ​ക്ക​റി​ൽ)
1.​ ​പു​തു​ശ്ശേ​രി​ ​സെ​ൻ​ട്രൽ
ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​ ​മേ​ഖ​ല​:​ 430
ഹൈ​ ​ടെ​ക് ​മേ​ഖ​ല​:​ 96.5
നോ​ൺ​ ​മെ​റ്റാ​ലി​ക്,​ ​മി​ന​റ​ൽ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​:​ 42.3
ടെ​ക്സ്റ്റൈ​ൽ​സ് ​:​ 54.3
പു​ന​രു​പ​യോ​ഗ​ ​വ്യ​വ​സാ​യം​:​ 59.6

2.​ ​പു​തു​ശ്ശേ​രി​ ​വെ​സ്റ്റ്
ഭ​ക്ഷ്യ​ ​സം​സ്‌​ക​ര​ണം​:​ 64.46
ഫാ​ബ്രി​ക്കേ​റ്റ​ഡ് ​മെ​റ്റ​ൽ​ ​മേ​ഖ​ല​:​ 52.94
പു​ന​രു​പ​യോ​ഗ​ ​വ്യ​വ​സാ​യം​:​ 12.79

3.​ക​ണ്ണ​മ്പ്ര
ഭ​ക്ഷ്യ​സം​സ്‌​ക​ര​ണ​മേ​ഖ​ല​:​ 107.34
നോ​ൺ,​ ​മെ​റ്റാ​ലി​ക് ​ആ​ൻ​ഡ് ​മി​ന​റ​ൽ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​:​ 20.1
റ​ബ​ർ​ ​ആ​ൻ​ഡ് ​പ്ലാ​സ്റ്റി​ക് ​ഉ​ത്പ​ന്ന​ങ്ങ​ൾ​:​ 30.67
പു​ന​രു​പ​യോ​ഗ​ ​വ്യ​വ​സാ​യം​:​ 11.56