
ബൊഗോട്ട: കൊളംബിയയിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് എട്ട് പേർ കൊല്ലപ്പെട്ടു. ഇന്നലെ വിചാഡ മേഖലയിൽ ഒരു മാനുഷിക ദൗത്യത്തിന് വേണ്ടി പുറപ്പെട്ടതിന് പിന്നാലെയാണ് അപകടം. പറന്നുയർന്ന് വൈകാതെ റഡാറിൽ നിന്ന് അപ്രത്യക്ഷമായ ഹെലികോപ്റ്ററിനെ വെനസ്വേലൻ അതിർത്തിയിൽ തകർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ചു. അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.