hema-committiee-report

കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ് നൽകിയ മൊഴിയിൽ മാനേജർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തൃശൂർ കൊരട്ടി സ്വദേശിയായ സജീവൻ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. ഈ മാസം 23നാണ് കേസെടുത്തത്. 2013-2014 കാലയളിവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സജീവനെതിരെ ഐപിസി 354 ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊൻകുന്നം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.