തിരുവനന്തപുരം: വയോജനങ്ങളോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ 5ന് രാവിലെ 11ന് സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ നടത്തും. എൽ.ഡി.എഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വയോജന കമ്മിഷനുമായി ബന്ധപ്പെട്ട ബില്ല് നിയമസഭയിൽ അവതരിപ്പിച്ചില്ലെങ്കിൽ നവംബറിൽ കളക്‌ടറേറ്റുകൾക്ക് മുമ്പിൽ പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് പ്രസിഡന്റ് വി.എ.എൻ നമ്പൂതിരിയും ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണനും അറിയിച്ചു.