a

 സംഭവം അസാമിൽ

ദിസ്പൂർ: അസമിലെ പോബിതോറ വന്യജീവി സങ്കേതത്തിന് സമീപം ബൈക്ക് യാത്രികനെ കാണ്ടാമൃഗം ആക്രമിച്ച് കൊലപ്പെടുത്തി. ഞായറാഴ്ച്ചയാണ് സംഭവം. സംഭവസ്ഥലത്ത് നിന്ന് 30 കിലോമീറ്റർ അകലെ കാംരൂപിൽ താമസിക്കുന്ന സദ്ദാം ഹുസൈൻ (37) ആണ് കൊല്ലപ്പെട്ടത്. വന്യജീവി സങ്കേതത്തിലൂടെയുള്ള റോഡിലായിരുന്നു കാണ്ടാമൃഗം. അടുത്തേക്ക് വന്നത് കണ്ട് സദ്ദാം ബൈക്കിൽ നിന്ന് ഇറങ്ങി തുറസ്സായ പറമ്പിലേക്ക് ഓടി. പിന്നാലെ പാഞ്ഞ കാണ്ടാമൃഗം യുവാവിന്റെ തല ഇടിച്ച് തകർത്തു. രാജ്യത്ത് ഏറ്റവും കൂടുതൽ കാണ്ടാമൃഗങ്ങളുള്ളത് പോബിതോറ സങ്കേതത്തിലാണ്.

കുതിച്ചോടും

 മണിക്കൂറിൽ 55 കി.മീ വേഗത

 2800 കിലോഗ്രാം വരെ ഭാരം

 50 വയസ് വരെ ആയുസ്

 ഇന്ത്യയിൽ കാണ്ടാമൃഗം മൂന്നിരട്ടിയോളം പെരുകി

1985ൽ 1,500 ആയിരുന്നു. ഇപ്പോൾ 4,000