ബ്രിട്ടീഷ് പ്രധാനമന്ത്രി കിയേർ സ്റ്റാർമറെയും ലേബർ പാർട്ടിയുടെ ഇപ്പോഴത്തെ പോക്കിനെയും അതിരൂക്ഷമായി വിമർശിച്ചുകൊണ്ട് വനിതാ എം.പി രാജിവച്ചു. കെന്റിലെ കാന്റർബറിയിൽ നിന്നുള്ള പാർലമെന്റ് അംഗമായ റോസി ഡഫീൽഡാണ് രാജിവച്ചത്.