leed

കൊ​ച്ചി​:​ ​ആ​ഗോ​ള​ ​മേ​ഖ​ല​യി​ലെ​ ​പ്ര​തി​കൂ​ല​ ​വാ​ർ​ത്ത​ക​ളും​ ​നി​ക്ഷേ​പ​ക​രു​ടെ​ ​ലാ​ഭ​മെ​ടു​പ്പും​ ​ഇ​ന്ത്യ​ൻ​ ​ഓ​ഹ​രി​ ​വി​പ​ണി​യി​ൽ​ ​ക​ന​ത്ത​ ​ത​ക​ർ​ച്ച​ ​സൃ​ഷ്‌​ടി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​തു​ട​ർ​ച്ച​യാ​യി​ ​റെ​ക്കാ​ഡു​ക​ൾ​ ​കീ​ഴ​ട​ക്കി​ ​ഓ​ഹ​രി​ക​ൾ​ ​മു​ന്നേ​റി​യ​തോ​ടെ​ ​വി​പ​ണി​ ​മൂ​ല്യ​ത്തെ​ ​കു​റി​ച്ച് ​നി​ക്ഷേ​പ​ക​രി​ൽ​ ​ആ​ശ​ങ്ക​യേ​റി.​ ​ചൈ​ന​യി​ൽ​ ​സ​ർ​ക്കാ​ർ​ ​പു​തി​യ​ ​സാ​മ്പ​ത്തി​ക​ ​ഉ​ത്തേ​ജ​ക​ ​പാ​ക്കേ​ജ് ​പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ​ ​വി​ദേ​ശ​ ​ധ​ന​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​അ​വി​ടേ​ക്ക് ​നി​ക്ഷേ​പം​ ​മാ​റ്റു​ക​യാ​ണെ​ന്ന് ​അ​ന​ലി​സ്‌​റ്റു​ക​ൾ​ ​പ​റ​യു​ന്നു.​ ​ബോം​ബെ​ ​ഓ​ഹ​രി​ ​സൂ​ചി​ക​യാ​യ​ ​സെ​ൻ​സെ​ക്‌​സ് 1,272​ ​പോ​യി​ന്റ് ​ഇ​ടി​ഞ്ഞ് 84,299.78​ൽ​ ​എ​ത്തി.​ ​ദേ​ശീ​യ​ ​സൂ​ചി​ക​യാ​യ​ ​നി​ഫ്‌​റ്റി​ 368​ ​പോ​യി​ന്റ് ​ത​ക​ർ​ന്ന് 25,810.85​ൽ​ ​അ​വ​സാ​നി​ച്ചു.​ ​ചെ​റു​കി​ട,​ ​ഇ​ട​ത്ത​രം​ ​ഓ​ഹ​രി​ക​ളും​ ​ഇ​ന്ന​ലെ​ ​ക​ന​ത്ത​ ​ഇ​ടി​വ് ​നേ​രി​ട്ടു.​ ​ബാ​ങ്കിം​ഗ്,​ ​വാ​ഹ​ന,​ ​ഓ​യി​ൽ​ ​ആ​ൻ​ഡ് ​ഗ്യാ​സ് ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ലെ​ ​ഓ​ഹ​രി​ക​ളാ​ണ് ​ത​ക​ർ​ച്ച​യ്ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ത്.

ധനകമ്മി 4.35 ലക്ഷം കോടി ഡോളറിൽ

കൊച്ചി: ‌‌ഏപ്രിൽ മുതൽ ആഗസ്‌റ്റ് വരെയുള്ള അഞ്ച് മാസത്തിൽ ഇന്ത്യയുടെ ധനകമ്മി 4.35 ലക്ഷം കോടി ഡോളറിലെത്തി. നടപ്പു സാമ്പത്തിക വർഷം ലക്ഷ്യമിടുന്ന മൊത്തം ധനകമ്മിയുടെ 27 ശതമാനമാണിത്. അവലോകന കാലയളവിൽ നികുതി വരുമാനം മുൻവർഷത്തെ 8.04 ലക്ഷം കോടി രൂപയിൽ നിന്ന് 8.74 ലക്ഷം കോടി രൂപയായി ഉയർന്നു. മൊത്തം മൂലധന ചെലവ് ഇക്കാലയളവിൽ 16.72 ലക്ഷം കോടി രൂപയിൽ നിന്ന് 16.52 ലക്ഷം കോടി രൂപയായി കുറഞ്ഞു. നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ധനകമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ(ജി.ഡി.പി) 4.9 ശതമാനമായി കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

കറന്റ് അക്കൗണ്ട് കമ്മി ഉയർന്നു

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ജി.ഡി.പിയുടെ 1.1 ശതമാനമായി ഉയർന്നു. പുതിയ കണക്കുകളനുസരിച്ച് കറന്റ് അക്കൗണ്ട് കമ്മി 970 കോടി ഡോളറാണ്. സേവന മേഖലയിലെ കയറ്റുമതി വരുമാനം സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ 3,970 കോടി ഡോളറായി ഉയർന്നു. അതേസമയം വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപത്തിൽ ഇക്കാലയളവിൽ കുറവുണ്ടായി. വിദേശ മലയാളി നിക്ഷേപം 2,950 കോടി ഡോളറായി ഉയർന്നു.

വ്യാവസായിക ഉത്പാദനത്തിൽ 1.8 ശതമാനം ഇടിവ്

രാജ്യത്തെ പ്രധാന എട്ട് മേഖലകളിലെ വ്യാവസായിക ഉത്പാദനത്തിൽ ആഗസ്‌റ്റിൽ 1.8 ശതമാനം ഇടിവുണ്ടായി. മൂന്നര വർഷത്തിന് ശേഷമാണ് വ്യാവസായിക ഉത്പാദനത്തിൽ നെഗറ്റീവ് വളർച്ച നേടുന്നത്. കൽക്കരി, ക്രൂഡോയിൽ, പ്രകൃതി വാതകം, സിമന്റ്, വൈദ്യുതി മേഖലകളിലെ ഉത്പാദനം ഇക്കാലയളവിൽ ഗണ്യമായി കുറഞ്ഞു. ‌ഏപ്രിൽ മുതൽ ആഗസ്‌റ്റ് വരെയുള്ള കാലയളവിൽ വ്യാവസായിക ഉത്പാദനത്തിൽ 4.6 ശതമാനം വർദ്ധനയുണ്ടായി.