
മുംബയ്: നാടൻ പശുക്കൾ ഇനി മഹാരാഷ്ട്രയിൽ രാജ്യമാതാവ് എന്നറിയപ്പെടും. ഇവയുടെ ഉത്പാദനവും സംരക്ഷണവും ഉയർത്താനാണ് സർക്കാർ ഈ പേര് നൽകുന്നതെന്ന് ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു. നാടൻ പശുക്കളെ വളർത്താൻ, ഗോശാല നിർമ്മാണത്തിനുൾപ്പെടെ സബ്സിഡി നൽകും. ആഹാരച്ചെലവായി പശു ഒന്നിന് ദിവസം 50 രൂപയും നൽകും. മഹാരാഷ്ട്ര ഗോസേവ കമ്മിഷനാണ് പദ്ധതിയുടെ ചുമതല. സംസ്ഥാനത്ത് നാടൻ പശുക്കൾ 20 ശതമാനമായി കുറഞ്ഞെന്ന സെൻസസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി.