
മാന്നാനം:മാന്നാനം സെന്റ് എഫ്രേംസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ദക്ഷിണേന്ത്യ ഇന്റർ സ്കൂൾ ബാസ്ക്കറ്റ് ബാൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ വിഭാഗം ഫൈനലിൽ കൊരട്ടി ലിറ്റിൽ ഫ്ലവർ കോൺവെന്റ് എച്ച്എസ്എസ് സൈന്റ് ജോസഫ്സ് എച്ച്.എസ്എസ് സേലത്തെ (56-50) തോൽപിച്ച് ചാമ്പ്യന്മാരായി.
 ആതിഥേയരായ സെന്റ് എഫ്രേംസ് മാന്നാന ം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി കുന്നംകുളത്തെ (68-27 )പരാജയപ്പെടുത്തി ആൺകുട്ടികളുടെ വിഭാഗത്തിൽ കിരീടം ചൂടി. ആൺകുട്ടികളിലെ വിഭാഗത്തിൽ  മികച്ച താരമായി സെന്റ് എഫ്രേംസിലെ വിനയ് ശങ്കറിനെയും പെൺകുട്ടികളിൽ ലിറ്റിൽ ഫ്ലവർ കോൺവെന്റ് എച്ച്എസ്എസ് കൊരട്ടിയിലെ അനഘ ചെറുവത്തൂരിനെയും തിരഞ്ഞെടുത്തു. ട്രോഫികളും മെഡലുകളും ഫ്രാൻസിസ് ജോർജ് എം.പി വിതരണം ചെയ്തു.