
വാഷിംഗ്ടൺ: യു.എസിൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളായ ജെ.ഡി വാൻസും (റിപ്പബ്ലിക്കൻ) ടിം വാൽസും (ഡെമോക്രാറ്റിക് ) തമ്മിലെ ആദ്യ സംവാദം ഇന്ത്യൻ സമയം നാളെ രാവിലെ 6.30ന് ആരംഭിക്കും. സി.ബി.എസ് ന്യൂസ് സംഘടിപ്പിക്കുന്ന സംവാദം 90 മിനിറ്റ് നീളും. ഡെമോക്രാറ്റുകളുടെ ശക്തികേന്ദ്രമായ ന്യൂയോർക്ക് സിറ്റിയാണ് വേദി. ഒഹായോയിൽ നിന്നുള്ള സെനറ്ററാണ് വാൻസ്. മിനസോട്ട ഗവർണറാണ് ടിം വാൽസ്.
പ്രസിഡന്റ് സ്ഥാനാർത്ഥികളായ ഡൊണാൾഡ് ട്രംപും കമലാ ഹാരിസും തമ്മിലെ സംവാദം സെപ്തംബർ 10നായിരുന്നു. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ കമല റിപ്പബ്ലിക്കൻ നേതാവായ മുൻ പ്രസിഡന്റ് ട്രംപിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. നവംബർ 5നാണ് തിരഞ്ഞെടുപ്പ്.