police

തൃശൂര്‍: പൊലീസ് സ്റ്റേഷനില്‍ കയറി എസ്‌ഐയുടെ മുഖത്തടിച്ച് ഓട്ടോ ഡ്രൈവര്‍. തൃശൂര്‍ ജില്ലയിലെ അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ അരിസ്‌ടോട്ടിലിനാണ് ഓട്ടോ ഡ്രൈവര്‍ അരിമ്പൂര്‍ സ്വദേശി അഖിലിന്റെ മര്‍ദ്ദനമേറ്റത്. സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന് പിന്നാലെയാണ് സംഭവം.

ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ അഖിലിനെ എസ് ഐ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്നുണ്ടായ മര്‍ദ്ദനത്തില്‍ എസ്‌ഐയുടെ മുഖത്തിന് സാരമായി പരിക്കേറ്റു.

മോശം പെരുമാറ്റമെന്ന നാട്ടുകാരുടെ പരാതിയില്‍ എസ്.ഐയെ സ്ഥലംമാറ്റിയിരുന്നു. പുതിയ സ്റ്റേഷനില്‍ ഉടന്‍ ജോയിന്‍ ചെയ്യാനിരിക്കെയാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ പൊലീസ് ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.