
മലപ്പുറം: കാനറ ബാങ്ക് എംപ്ലോയീസ് യൂണിയൻ ജില്ലാ കൺവെൻഷൻ പി.എം.ആർ ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ സംസ്ഥാന ചെയർമാൻ എസ്. ഹരിലാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് ചെയർമാൻ ഇ.ബിനോയ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. എ.ഐ.ബി.ഇ.എ ജില്ലാ ചെയർമാൻ സി.ആർ. ശ്രീലസിത്, എ.ടി.റോഷൻ, ബിജേഷ്ഭാസ്‌കർ, പി.എസ്.സജീവ്, എ.അഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു. ശ്രീനിവാസൻ എസ്.നായർ, ആന്റണി ജിതിൻ തോമസ്, ഷാറു, അരുൺ ,അശ്വിനി, ഷിനോജ് മോഹൻ,അനില എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന സമിതിയംഗം പത്മജൻ സ്വാഗതവും രംഗീഷ് നന്ദിയും പറഞ്ഞു.