news

കോട്ടക്കൽ: നഗരസഭയും കോട്ടൂർ എ.കെ.എം ഹയർ സെൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന 'ലേൺ വെൽ ഹബ് ' പദ്ധതി ലോഗോ പ്രകാശനം നഗരസഭ ചെയർപേഴ്സൺ ഡോ.കെ ഹനീഷയും വൈസ് ചെയർമാൻ സി. മുഹമ്മദാലിയും ചേർന്ന് നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ റംല, മറിയാമു,നുസൈബ അൻവർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാരായ ആലമ്പാട്ടിൽ റസാഖ്, പി.ടി. അബ്ദു, ടി.കബീർ, കെ.പി. ഗോപിനാഥൻ, എൻ.എസ്.എസ് കോ ഓർഡിനേറ്റർ ബിസി ജിസ്മിത്ത് എന്നിവർ പങ്കെടുത്തു.