
പൊന്നാനി: പോക്‌സോ നിയമത്തിന്റെ ദുരുപയോഗം കൂടിവരുന്ന പശ്ചാത്തലത്തിൽ അദ്ധ്യാപകരും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ വെളിയങ്കോട് റേഞ്ച് സംഘടിപ്പിച്ച പാനൽ ചർച്ച അഭിപ്രായപ്പെട്ടു. റെയ്ഞ്ച് ജനറൽ ബോഡിയോടനുബന്ധിച്ച് ഷംസുൽ ഇസ്ലാം ഉമർ ഖാസി മദ്രസയിൽ സംഘടിപ്പിച്ച പോക്‌സോ നിയമത്തെക്കുറിച്ചുള്ള പാനൽ ചർച്ച അഡ്വ. വി.ഐ.എം അഷറഫ് ഉദ്ഘാടനം ചെയ്തു. മുദരിബ് സി.എം അഷറഫ് മുസ്ലിയാർ മോഡറേറ്ററായി. ജനറൽ ബോഡി യോഗം അബ്ദുൽ ഖാദർ അഷറഫി ഉദ്ഘാടനം ചെയ്തു. കെ.ടി അബൂബക്കർ അദ്ധ്യക്ഷനായി. എസ്.കെ. ഷറഫുദ്ദീൻ മുസ്ലിയാർ മോഡൽ ക്ലാസ്സെടുത്തു. മാനേജ്‌മെന്റ് പ്രതിനിധികളായ മരയ്ക്കാർ ഹാജി, കെ.എം മുഹമ്മദ് ഹാജി, മുഹമ്മദ് കുട്ടി, അബ്ദുസ്സമദ് മാനാത്ത് പറമ്പിൽ, ഷംസുദ്ദീൻ പാലപ്പെട്ടി, റെയ്ഞ്ച് സെക്രട്ടറി പി.എം. ആമിർ മൗലവി, ട്രഷറർ വി.എം യൂസുഫ്, സുബൈർ സഖാഫി, വി.എച്ച്. അബ്ദു മുസ്ലിയാർ, കുഞ്ഞുബാവ മുസ്ലിയാർ, അഷ്‌കർ ഫൈസി പ്രസംഗിച്ചു.