
തിരൂർ: പഴയകാല നാടകനടൻ ഉമ്മർ കളത്തിലിന്റെ 'പെരുന്തിരുത്തി പെരുമ' പുസ്തകത്തിന്റെ പ്രകാശനം മലയാള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ നിർവഹിച്ചു. മുൻ എ.ഇ.ഒ കെ.ടി.അബ്ദുൽ ഷുക്കൂർ പുസ്തകം ഏറ്റുവാങ്ങി. പെരുന്തിരുത്തി ദാറുസലാം വാഫി കോളേജിൽ നടന്ന പരിപാടിയിൽ കൃഷ്ണകുമാർ വർമ്മ അദ്ധ്യക്ഷത വഹിച്ചു.മംഗലം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ഇബ്രാഹീം ചേന്നര, വാഫി കോളേജ് പ്രിൻസിപ്പൽ ജാഫർ വാഫി, പി.കെ.കമ്മുക്കുട്ടി ഹാജി, സാദിഖ് ഫൈസി അനന്താവൂർ, ഹംസകുട്ടി തൂമ്പിൽ, വി.എം.അബ്ദുറഹ്മാൻ,നൗഫൽ സിദ്ധു, ഷാഫി കടവുകാരകത്ത്, റിഫാ ഷെലീസ്, കബീർ റിഫാഹി എന്നിവർ പ്രസംഗിച്ചു.