
മലപ്പുറം: എം.എസ്.പി എച്ച്.എസ്.എസിൽ ദേശീയ ഹരിത സേനയുടെ ആഭിമുഖ്യത്തിൽ എന്റെ തെങ്ങ് പദ്ധതി നടപ്പാക്കി. ലോക നാളികേര ദിനവുമായി ബന്ധപ്പെട്ടാണ് പദ്ധതി ആവിഷ്‌കരിച്ചത്. കേരവൃക്ഷത്തെ പരിരക്ഷിക്കുന്നതിലൂടെ കേരകൃഷിയോട് അടുപ്പമുണ്ടാക്കുകയാണ് ലക്ഷ്യം. ദേശീയ ഹരിത സേന കോ-ഓർഡിനേറ്റർ ബിന്ദു കൊട്ടാരം, അദ്ധ്യാപിക കെ.ജയവിദ്യ, അഷ്ഫാക്ക് പി.ടി, കെ.ഷാനിബ് നേതൃത്വം നൽകി.
എം.എസ്.പിയിൽ എന്റെ തെങ്ങ് പദ്ധതി നടപ്പാക്കിയപ്പോൾ