മലപ്പുറം : സഹകരണ മേഖലയെയും ജീവനക്കാരെയും ദോഷകരമായി ബാധിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പിൻവലിക്കാത്തത്തിൽ പ്രതിഷേധിച്ച് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ സഹകരണ ജീവനക്കാർ സംസ്ഥാന സഹകരണ രജിസ്ട്രാർ ഓഫീസിനു മുന്നിൽ ധർണ്ണാ സമരം നടത്തും. രാവിലെ 10മണിക്ക് വഴുതക്കാട് ആകാശവാണി നിലയത്തിനുമുമ്പിൽനിന്നും ആരംഭിക്കുന്ന പ്രതിഷേധ പ്രകടനം ഡി. പി.ഐ. ജംഗ്ഷനിലെത്തും. രജിസ്ട്രാർ ഓഫീസിനുമുമ്പിൽ പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തും. പ്രതിഷേധ ധർണ്ണാ സമരം പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.