മലപ്പുറം: പ്രമുഖ ജ്യോതിഷ പണ്ഡിതനായിരുന്ന ചെത്തല്ലൂർ കൃഷ്ണൻകുട്ടി ഗുപ്തന്റെ 10ാം അനുസ്മരണ സമ്മേളനം വിവിധ പരിപാടികളോടെ നടന്നു. സമ്മേളനത്തോടനുബന്ധിച്ച് ചെത്തല്ലൂർ വിജയകുമാർ ഗുപ്തൻ തയ്യാറാക്കി നല്ലൂർ പുള്ളിമന വാമനൻ നമ്പൂതിരി ആട്ടക്കഥ രചിച്ച വരാഹമിഹിരൻ കഥകളിയും അരങ്ങേറി. ചെത്തല്ലൂർ ജ്യോതിഷ കലാലയത്തിൽ നടന്ന സമ്മേളനം സിനിമാ പിന്നണി ഗായകൻ ഉണ്ണിമേനോൻ ഉദ്ഘാടനം ചെയ്തു. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് വരാഹമിഹിരൻ കഥകളി കലാകാരന്മാരെ ആദരിച്ചു .ദൈവജ്ഞ തിലകം പുരസ്‌കാരം ഡോ . തൃക്കുന്നപുഴ ഉദയകുമാറിന് ഉണ്ണിമേനോൻ സമർപ്പിച്ചു.