d

കോട്ടക്കൽ : അന്താരാഷ്ട്ര നിലവാരത്തിലുള്ള ട്രോമ കെയർ സംവിധാനവും എമർജൻസി മെഡിസിൻ വിഭാഗവും ഉൾപ്പെടുത്തി നവീകരിച്ച ആസ്റ്റർ മിംസ് കോട്ടക്കലിലെ 24 മണിക്കൂറും പ്രവർത്തനസജ്ജമായ അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടനം സി. എം. എസ് ഡോ. ഹരി പി.എസ് നിർവഹിച്ചു. ഡെപ്യൂട്ടി സി.എം.എസ് ഡോ. സുമിത്ത് എസ്.മാലിക്, എമർജൻസി വിഭാഗം മേധാവി ഡോ. മുഹമ്മദ്‌ ഷാഫി, ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. പി. പി.നിസാബ്, എമർജൻസി വിഭാഗം ഡോക്ടർമാരായ ഡോ. ജീൻ, ഡോ. ജീതു, ഡോ. നിയാസ്, ഡോ. സലീമ തുട‌ങ്ങിയവർ പങ്കെടുത്തു. ഓട്ടോ സി.പി.ആർ യൂണിറ്റ്, ഇൻവസീവ് വെന്റിലേറ്റർ ആൻഡ് നോൺ ഇൻവസീവ് വെന്റിലേറ്റർ, അൾട്രാസോണോഗ്രഫി, ഡിസാസ്റ്റർ മാനേജ്മെന്റ് ടീം, സ്‌നേക് ബൈറ്റ് ആൻഡ് ടോക്സിക്കോളജി വിഭാഗം, സ്ട്രോക്കിനുള്ള ത്രോമ്പോലൈസിസ് സൗകര്യം, എച്ച്.എഫ്.എൻ.സി ഫാസ്ട്രാക്ക് ക്ലിനിക് തുടങ്ങിയവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്.