കാളികാവ്: കേരള ലോട്ടറിക്ക് സമാന്തരമായി വ്യാജ എഴുത്തു ലോട്ടറി മലയോര മേഖലയിൽ വ്യാപകം. കേരള സംസ്ഥാന ഭാഗ്യക്കുറിക്ക് സമാന്തരമായിട്ടാണ് മലയോര മേഖലയിൽ വ്യാജ ലോട്ടറി പ്രവർത്തിക്കുന്നത്. സമ്മാനാർഹമായ കേരള ഭാഗ്യക്കുറിയുടെ അവസാനത്തെ മൂന്ന് അക്ക നമ്പറുകൾ അടിസ്ഥാനമാക്കിയാണ് വ്യാജ ഭാഗ്യക്കുറി പ്രവർത്തിക്കുന്നത്. നാല് സമ്മാനങ്ങളാണ് വ്യാജ ലോട്ടറിക്കാർ നൽകുന്നത്. ഒന്നാം സമ്മാനം
25000 രൂപ, 2500 രൂപ രണ്ടാം സമ്മാനവും 500 രൂപ മൂന്നാം സമ്മാനവും ഗ്യാരണ്ടി സമ്മാനമായി 100 രൂപയുമാണ് നൽകുന്നത്. കേരള ഭാഗ്യക്കുറി നറുക്കെടുപ്പിന് മുമ്പ് നമ്പർ എഴുതി വാങ്ങും. എല്ലാ ദിവസവും 2.30ന് നറുക്കെടുക്കുന്ന ലോട്ടറികളെ അടിസ്ഥാനമാക്കി ഒരു മണി വരെ എഴുത്ത് ലോട്ടറിയിൽ പങ്കെടുക്കാം.
ഇത്തരം ലോട്ടറികൾക്കെതിരെ നിരന്തരം പൊലീസ് പരിശോധന നടന്നിരുന്നു. ഇപ്പോൾ ഭൂട്ടാൻ,സിക്കിം,മിസോറം,മേഘാലയ തുടങ്ങിയ രാജ്യങ്ങളുടെ ലോട്ടറിയും ഉപയോഗിക്കുന്നുണ്ട്.