
വണ്ടൂർ : തിരുവാലി പഞ്ചായത്ത് ആരോഗ്യഭേരി പദ്ധതി തിരുവാലി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും മഞ്ചേരി ഗവ. ജനറൽ ആശുപത്രി സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രമേഹ രോഗികൾക്ക് ഡയബറ്റിക് റെറ്റിനോപ്പതി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡന്റ് കെ. രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. നേത്രദാനത്തിനുള്ള സമ്മതപത്രം ചടങ്ങിൽ കൈമാറി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.അഖിലേഷ് , നേത്രരോഗ വിദഗ്ദ്ധ ഡോ.സ്മിത, പഞ്ചായത്ത് അംഗങ്ങളായ കെ. ഷാനി, കെ. അമ്പിളി തുടങ്ങിയവർ പ്രസംഗിച്ചു. ഡോ.എ.പി. മുനീർ ബാബു ബോധവത്കരണ ക്ലാസെടുത്തു.