
കുറ്റിപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ കുറ്റിപ്പുറത്ത് സംസ്ഥാന ജീവനക്കാരുടെ മാർച്ചും ധർണയും സംഘടിപ്പിച്ചു. വളാഞ്ചേരി, പൊന്നാനി ഏരിയ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച മാർച്ചിൽ നൂറുകണക്കിന് ജീവനക്കാർ അണിനിരന്നു. ധർണ സമരം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ. ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. സുഭാഷ് സ്വാഗതവും യൂണിയൻ വളാഞ്ചേരി ഏരിയ സെക്രട്ടറി കെ.വി.അനൂപ് സുന്ദർ നന്ദിയും പറഞ്ഞു. കുറ്റിപ്പുറം ഹൈവേ ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ചിന് യൂണിയൻ ജില്ലാ, സംസ്ഥാന നേതാക്കൾ നേതൃത്വം നൽകി