f
ലൈവ്സ്‌റ്റോക്ക് ഫാർമേഴ്സ് അസോസ്സിയേഷൻ കലക്ടറേറ്റിനു മുന്നിൽ ധർണ്ണ സംസ്ഥാന പ്രസിഡണ്ട് സി. വി.കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു

ലപ്പുറം : മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്ക്ക് വിരുദ്ധമായി റെന്ററിംഗ് പ്ലാന്റുകൾക്ക് കോഴി മാലിന്യം നൽകാനാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവിൽ പ്രതിഷേധിച്ച് ലൈവ്സ്‌റ്റോക്ക് ഫാർമേഴ്സ് അസോ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്നിവളർത്ത് കർഷകർ കളക്ടറേറ്റിന് മുന്നിൽ ധർണ്ണ നടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി. വി.കുര്യാക്കോസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. എൽ.എസ്.എഫ്.എ ജില്ലാ പ്രസിഡന്റ് വിനോദ് തിരുവാലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ആൻസൻ കെ. ഡേവിഡ് ,സംസ്ഥാന കോ ഓർഡിനേറ്റർ മജോ ഫ്രാൻസിസ്, ഇടുക്കി ജില്ലാ പ്രസിഡന്റ് സുജാ നായർ, കോഴിക്കോട് ജില്ലാ സെക്രട്ടറി ബേബി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.