മലപ്പുറം: കിഴിശ്ശേരി സബ് ജില്ല സ്‌കൂൾ തല ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ തിളക്കമാർന്ന വിജയം നേടി തൃപ്പനച്ചി അൽ ഇർഷാദ് സ്‌കൂൾ. പൂക്കളത്തൂർ ബോക്സിങ് ക്ലബ്ബിൽ നടന്ന മത്സരത്തിൽ സ്‌കൂളിലെ എട്ട് വിദ്യാർത്ഥികൾ പങ്കെടുത്തു. നാല് ഗോൾഡും നാല് സിൽവറും നേടിയാണ് അൽ ഇർഷാദ് ഓവറോൾ റണ്ണർ അപ്പ് സ്വന്തമാക്കിയത്. സൽമാൻ ഫാരിസ്, ആഹിൽ ഫൈസാൻ, മുഹമ്മദ് ജാസിബ്, മുഹമ്മദ് നാഫിഹ് എന്നിവർക്കാണ് ഗോൾഡ് മെഡൽ ലഭിച്ചത്. മലപ്പുറം ജില്ല ചാമ്പ്യൻഷിപ്പിൽ അൽ ഇർഷാദിനെ പ്രതിനിധീകരിച്ച് ഇവർ റിംഗിൽ ഇറങ്ങും. മുഹമ്മദ് ഷിയാൻ, അബ്ദുൽ ഒഫൂർ, മുസ്തഫ ശിബിലി, റൈസ് രിഫാസ് എന്നിവർ വെളളി സ്വന്തമാക്കി.