
മലപ്പുറം: കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക. ശമ്പള പരിഷ്‌ക്കരണ നടപടികൾ തുടങ്ങുക,കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക
കേരള സർക്കാരിന്റെ ജനപക്ഷ നയങ്ങളെ പിന്തുണയ്ക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മാർച്ചും ധർണ്ണയും നടത്തി. മലപ്പുറം കലക്ട്രേറ്റ് ബംഗ്ലാവ് പരിസരത്ത് നിന്ന് കലക്ട്രേറ്റിലേക്കായിരുന്നു മാർച്ച്. തുടർന്ന് നടന്ന ധർണ്ണ കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ.ഇ.വി.സുധീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ശ്രീഹരി അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി വി.കെ രാജേഷ്, കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ലാ ജോ.സെക്രട്ടറി വി.രാജേഷ് എന്നിവർ സംസാരിച്ചു.കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി വിനയൻ എം.വി സ്വാഗതവും പി.വി ജയശ്രീ നന്ദിയും പറഞ്ഞു.